Latest NewsIndia

ഡല്‍ഹിയിലെ കൊവിഡ് വാര്‍ഡുകളില്‍ ഉടന്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഭക്ഷണം വിതരണം ചെയ്യുന്നതിന് കരുതലെന്ന നിലയില്‍ വേറെയും സംവിധാനങ്ങള്‍ വേണമെന്നും ഒരു ഭക്ഷ്യ വിതരണ കേന്ദ്രത്തില്‍ കൊവിഡ് ബാധിച്ചാല്‍ അടുത്ത കേന്ദ്രം ഉപയോഗിച്ച്‌ ഭക്ഷ്യവിതരണം ഉറപ്പുവരുത്താമെന്നും ചീഫ് സെക്രട്ടറിയോട് പറഞ്ഞു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കൊവിഡ് വാര്‍ഡുകളില്‍ ഉടന്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.ഡല്‍ഹിയിലെ ലോക് നായക് ജയപ്രകാശ് നാരായണന്‍ (എല്‍എന്‍ജെപി) ആശുപത്രി സന്ദര്‍ശിച്ച അമിത് ഷാ, കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സ്വീകരിച്ച ക്രമീകരണങ്ങള്‍ വിലയിരുത്തി.

ഭക്ഷണം വിതരണം ചെയ്യുന്നതിന് കരുതലെന്ന നിലയില്‍ വേറെയും സംവിധാനങ്ങള്‍ വേണമെന്നും ഒരു ഭക്ഷ്യ വിതരണ കേന്ദ്രത്തില്‍ കൊവിഡ് ബാധിച്ചാല്‍ അടുത്ത കേന്ദ്രം ഉപയോഗിച്ച്‌ ഭക്ഷ്യവിതരണം ഉറപ്പുവരുത്താമെന്നും ചീഫ് സെക്രട്ടറിയോട് പറഞ്ഞു.’ആഭ്യന്തര മന്ത്രി എല്‍എന്‍ജെപി ആശുപത്രി ജീവനക്കാരുമായി സംസാരിച്ചു. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ആശുപത്രിയെ കുറിച്ചുള്ള കുപ്രചരണങ്ങള്‍ക്ക് ചെവി കൊടുക്കേണ്ടെന്നും മന്ത്രി പറഞ്ഞു”- എഎപി എംപി സഞ്ജയ് സിങ് പറഞ്ഞു.

ഇത് അതീവ നിർണ്ണായകം , അഭിപ്രായ വ്യാത്യാസങ്ങള്‍ മാറ്റിവെച്ച്‌ എല്ലാ പാര്‍ട്ടികളും കൊറോണ വ്യാപനത്തിനെതിരെ പോരാടണമെന്ന് അമിത്ഷാ

സംസ്ഥാനത്തെ കൊവിഡുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ കേന്ദ്രം ഇന്നു രാവിലെ സംസ്ഥാനത്തെ പാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിച്ചിരുന്നു.
”ഡല്‍ഹിയിലെ കൊവിഡ് വാര്‍ഡുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതുവഴി രോഗികളുടെ പ്രശ്‌നങ്ങള്‍ നിരീക്ഷിക്കാനും കണ്ടെത്താനും പരിഹരിക്കാനും കഴിയും”- ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button