കാണ്‍പൂര്‍: മദ്യപാനിയായ കുരങ്ങന് ‘ജീവപര്യന്തം’ തടവ്. കാണ്‍പൂരിലാണ് സംഭവം. മിര്‍സാപൂരില്‍ ഒരു മന്ത്രവാദിയുടെ കൂടെയായിരുന്നു കാലു എന്ന് പേരുളള കുരങ്ങന്‍. കുരങ്ങന് പതിവായി മന്ത്രവാദി മദ്യം നല്‍കാറുണ്ടായിരുന്നു.മന്ത്രവാദി മരിച്ചതോടെ മദ്യം കിട്ടാതെയായി. ഇതോടെ കുരങ്ങന്‍ അക്രമകാരിയായി മാറുകയായിരുന്നു. കുരങ്ങിന്റെ ശല്യം സഹിക്കാന്‍ വയ്യാതായതോടെ ഇതിനെ മൃഗശാലയിൽ അടച്ചിരുന്നു. എന്നാൽ സ്വഭാവത്തില്‍ മാറ്റം വരാത്തത് മൂലം ജീവിതകാലം മുഴുവന്‍ കൂട്ടില്‍ അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു. കാണ്‍പൂര്‍ മൃഗശാല ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്.
Read also: ഗുണമില്ല : കോവിഡ് രോഗികള്‍ക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ നല്‍കുന്നത് നിര്‍ത്തി അമേരിക്ക
250 ഓളം പേരെയാണ് ഈ കുരങ്ങ് കടിച്ചത്. ഇതോടെ ഇതിനെ പിടികൂടാന്‍ വനംവകുപ്പും മൃഗശാല അധികൃതരും തീരുമാനിക്കുകയായിരുന്നു. ഏതാനും മാസങ്ങള്‍ ഇതിനെ ഒറ്റയ്ക്ക് പാര്‍പ്പിച്ചു. തുടര്‍ന്ന് പ്രത്യേക കൂട്ടിലേക്ക് മാറ്റി. എന്നാല്‍ ഇതിന്റെ അക്രമസ്വഭാവത്തില്‍ മാറ്റം വന്നില്ല. ഇതോടെയാണ് ജീവിതകാലം മുഴുവന്‍ കൂട്ടില്‍ ഇടാന്‍ തീരുമാനിച്ചത്.
Post Your Comments