അബുദാബി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അബുദാബിയില്‍ യാത്രാവിലക്ക് വീണ്ടും നീട്ടി. ഇന്നലെ മുതല്‍ ഒരാഴ്ചത്തേക്കാണ് വിലക്ക് നീട്ടിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ രണ്ട് മുതലാണ് ഇത്തരത്തില്‍ പ്രവേശന വിലക്ക് പ്രാബല്യത്തില്‍ വന്നത്. കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് എമിറേറ്റിലെ 388,000ത്തിലധികം താമസക്കാരെയാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മറ്റി, അബുദാബി പൊലീസ്, അബുദാബി ആരോഗ്യ വകുപ്പ് എന്നിവ സംയുക്തമായാണ് പ്രവേശന വിലക്ക് ഏഴു ദിവസം കൂടി നീട്ടാന്‍ തീരുമാനിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.
Post Your Comments