KeralaLatest NewsNews

വീണ വിജയനും മുഹമ്മദ് റിയാസും വിവാഹിതരായി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയും ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് റിയാസും വിവാഹിതരായി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ രാവിലെ 10.30 നായിരുന്നു വിവാഹം നടന്നത്. ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ കുറച്ച് മാത്രമാണ് സംബന്ധിച്ചത്.

Read also: ഇൻസ്റ്റഗ്രാമിലെ കാമുകനെ കാണാൻ ഫേസ്ബുക്ക് സുഹൃത്തായ ഓട്ടോറിക്ഷാ ഡ്രൈവർക്കൊപ്പം നാടുവിട്ട് ടിക് ടോക് താരം; ഒടുവിൽ വീട്ടുകാർക്കൊപ്പം മടങ്ങി

ഐടി സംരംഭകയാണ്‌ വീണ. ബംഗളുരുവില്‍ എക്‌സാലോജിക് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറാണ്. നേരത്തെ, ഒറാക്കിളില്‍ കണ്‍സള്‍ട്ടന്റായും ആര്‍പി ടെക്‌സോഫ്റ്റ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ് മുഹമ്മദ് റിയാസ്. 2017-ലാണ് റിയാസ് സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവെെഎഫ്‌ഐയുടെ ദേശീയ പ്രസിഡന്റായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button