Latest NewsIndiaNews

പാകിസ്ഥാനിൽ രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ കാണാതായി

ന്യൂഡൽഹി: ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് ജീവനക്കാരെ കാണാതായി. രാവിലെ എട്ട് മണി മുതലാണ് ഇവരെ കാണാതായത്.താമസസ്ഥലത്തുനിന്നു പുറപ്പെട്ട ഇരുവരും ജോലിക്കെത്താത് ശ്രദ്ധയിൽപെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

Read also: വെറുതെ കിട്ടിയ ചക്കക്കുരു വരെ മിക്സിയിലിട്ട് ജ്യൂസാക്കി കുടിച്ചിട്ട് കറന്റ് ബിൽ സർക്കാർ കൂട്ടിയെന്ന് പറയുകയാണ്: സ്വാമി സന്ദീപാനന്ദഗിരി

പാകിസ്ഥാൻ എംബസിയിലെ രണ്ട് ഉദ്യോഗസ്ഥരെ മെയ് 31-ന് ഇന്ത്യ ചാരവൃത്തിക്ക് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ ഇവരെ വിട്ടയച്ചു. ഇതിന്റെ പിന്നാലെ ഇസ്ലാമാബാദ് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗം ഉപദ്രവിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button