തിരുവനന്തപുരം: സ്ഥാപനങ്ങളിലെ വൈദ്യുതി ബില്ല് കുറയ്ക്കും , വിശദാംശങ്ങള്‍ പുറത്തുവിട്ട് കെഎസ്ഇബി. ലോക്ക് ഡൗണ്‍ കാലയളവില്‍ അടച്ചിട്ടിരുന്ന സ്ഥാപനങ്ങളില്‍ നിന്ന് കെ.എസ്.ഇ.ബി ഈടാക്കിയ വൈദ്യുതി ബില്‍ തുക കുറവുചെയ്തു നല്‍കുമെന്ന് ചെയര്മാന് എന്‍.എസ്.പിള്ള പറഞ്ഞു. ഇനിയുള്ള മാസങ്ങളിലെ ബില്ലുകളിലാണ് തുക കുറയ്ക്കുക. ബാക്കി അടച്ചാല്‍ മതിയാകും. ഫിക്സഡ് ചാര്‍ജില്‍ 25 ശതമാനം ഒഴിവാക്കും. ബാക്കി തുക ഡിസംബര്‍ 15നകം അടച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
ഉപഭോക്താക്കളില്‍ നിന്ന് അധികതുക ഈടാക്കിയിട്ടില്ലെന്ന വാദത്തിലാണ് അദ്ദേഹം.
ലോക്ക് ഡൗണ്‍ കാലത്ത് വൈദ്യുതി ഉപഭോഗം നന്നായി കൂടിയിട്ടുണ്ട്. മീറ്ററില്‍ രേഖപ്പെടുത്തിയ യൂണിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ബില്ലെന്നും ചെയര്മാന് പറഞ്ഞു.
Post Your Comments