ന്യുഡല്‍ഹി: തനിക്ക് കോവിഡ് പിടിപെട്ടാല്‍ തന്റെ കുടുംബാംഗങ്ങള്‍ക്ക് പകരുമെന്ന് ഭയന്ന് ഐആര്‍എസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി. ആസിഡിന് സമാനമായ ദ്രാവകം കുടിച്ചാണ് ഇയാള്‍ മരിച്ചത്. ഞായറാഴ്ച ഡല്‍ഹിയിലെ ദ്വാരകയിലാണ് 56കാരനായ ഓഫീസര്‍ ജീവനൊടുക്കിയത്. കാറിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞയാഴ്ച ഇയാള്‍ കോവിഡ് പരിശോധന നടത്തിയിരുന്നു. ഫലത്തില്‍ നെഗറ്റീവായിരുന്നെങ്കിലും തന്റെ കുടുംബാംഗങ്ങള്‍ക്ക് പകരുമെന്ന് ഭയന്നാണ് ഇയാള്‍ സ്വയം ജീവനൊടുക്കിയത്.
ഇയാളുടെ പക്കല്‍ നിന്നും ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അതില്‍ തനിക്ക് കോവിഡ് പിടിപെട്ടാല്‍ തന്റെ കുടുംബത്തിനും പകരുമെന്നും കുടുംബത്തെ അത്തരമൊരു ബുദ്ധിമുട്ടിലേക്ക് നയിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് കുറിച്ചിരിക്കുന്നത്. കാറില്‍ ഒരാള്‍ അബോധാവസ്ഥയില്‍ കിടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് ദ്വാരക സൗത്ത് പോലീസ് സ്ഥലത്തെത്തിയത്. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു
.
Post Your Comments