മസ്‌ക്കറ്റ് : ഒമാനിൽ ആശ്വാസത്തിന്റെ ദിനം കോവിഡ് സ്ഥിരീകരിച്ചവരെക്കാൾ, രോഗമുമുക്തി നേടിയവരുടെ എണ്ണം ഉയർന്നു . 1079 പേർ കൂടി തിങ്കളാഴ്ച സുഖം പ്രാപിച്ചപ്പോൾ രോഗമുക്തരുടെ എണ്ണം 9533 ആയി ഉയർന്നു. 3283 പേരിൽ നടത്തിയ പരിശോധനയിൽ 1043 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 429 പേർ പ്രവാസികളാണ്. ഇത് തുടർച്ചയായ അഞ്ചാം ദിവസമാണ് ആയിരത്തിന് മുകളിൽ ആളുകൾക്ക് രോഗം സ്ഥിരീകരിക്കുന്നത്. നാലു പേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ 24524ഉം, മരണസംഖ്യ 108ഉം ആയി.
Also read : തന്നില്‍ നിന്നും കുടുംബാംഗങ്ങള്‍ക്ക് കോവിഡ് പകരുമെന്ന് ഭയന്ന് ഐആര്‍എസ് ഉദ്യോഗസ്ഥന്‍ ജീവനൊടുത്തി
14883 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്. 49 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 317 ആയി. 104 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. പുതിയ രോഗികളിൽ 515 പേർ മസ്‌ക്കറ്റ് ഗവർണറേറ്റിൽ നിന്നുള്ളവരാണ് ഇതോടെ ഇവിടത്തെ കോവിഡ് ബാധിതരുടെ എണ്ണം 17920 ആയി. മരണപ്പെട്ടതിൽ 85 പേരും മസ്കറ്റിൽ ചികിത്സയിലിരുന്നവരാണ്.
Post Your Comments