Latest NewsInternational

ബലൂചിസ്ഥാനിൽ ജനങ്ങളുടെ ക്രോധത്തിനു മുന്നിൽ അടിപതറി പാകിസ്ഥാൻ സൈന്യം, ഔട്ട് പോസ്റ്റുകൾ വിട്ട് തിരിഞ്ഞോടി

അടിസ്ഥാന ആവശ്യങ്ങളോ, മൗലീക അവകാശങ്ങളോ പോലും ബലൂച് ജനതയ്ക്ക് നിഷേധിച്ച പാകിസ്ഥാൻ സർക്കാർ, അവരെ അടിച്ചമർത്തുന്നതിന് പട്ടാളത്തിന്റെ സഹായത്താൽ പ്രവർത്തിക്കുന്ന കൊലയാളി സംഘങ്ങളെ പോലും രൂപീകരിക്കുകയും ചെയ്തിരുന്നു.

പാകിസ്ഥാൻ തുടരുന്ന നീതികേടിനെതിരെ ശക്തമായി പ്രതികരിച്ച് ബലൂച് ജനത. ജനങ്ങളുടെ പ്രതിഷേധം കനത്തപ്പോൾ, ഔട്‍പോസ്റ്റുകൾ ഉപേക്ഷിച്ച് പിന്തിരിഞ്ഞോടി പാകിസ്ഥാൻ പട്ടാളം.ബലൂചിസ്ഥാൻ ധാതു സമ്പത്തുകളുടെ കലവറ ആയിട്ടും, ബലൂച് പൗരന്മാരെ രണ്ടാം നിര പൗരന്മാരെന്ന പോലെയാണ് പാകിസ്ഥാനിൽ മാറി മാറി വന്ന സർക്കാരുകൾ കൈകാര്യം ചെയ്തിരുന്നത്. അടിസ്ഥാന ആവശ്യങ്ങളോ, മൗലീക അവകാശങ്ങളോ പോലും ബലൂച് ജനതയ്ക്ക് നിഷേധിച്ച പാകിസ്ഥാൻ സർക്കാർ, അവരെ അടിച്ചമർത്തുന്നതിന് പട്ടാളത്തിന്റെ സഹായത്താൽ പ്രവർത്തിക്കുന്ന കൊലയാളി സംഘങ്ങളെ പോലും രൂപീകരിക്കുകയും ചെയ്തിരുന്നു.

പാകിസ്ഥാൻ സർക്കാരിനെതിരെ ശബ്ദിക്കുന്ന ആക്ടീവിസ്റ്റുകളെ തേടിപ്പിടിച്ചു വേട്ടയാടുകയാണ് സർക്കാർ. സ്വീഡനിൽ ജീവിച്ചിരുന്ന ബലൂച് അനുകൂല പത്രപ്രവർത്തകൻ സാജിദ് ഹുസൈൻ കൊല്ലപ്പെട്ടത് സ്വീഡിഷ് നഗരത്തിൽ വെച്ചാണ്. വീടുകളിൽ കയറി, കൊച്ചു കുട്ടികൾക്ക് നേരെ പോലും വെടിയുതിർക്കുന്ന പാകിസ്ഥാന്റെ രീതിക്കെതിരെ ആഗോളതലത്തിൽ പ്രതിഷേധങ്ങളും ഉയർന്നു വന്നിരുന്നു. കഴിഞ്ഞ പത്തുവർഷത്തിനിടെ ആയിരക്കണക്കിന് ആക്ടീവിസ്റ്റുകളെ ആണ് കാണാതായിട്ടുള്ളത്.

രാജ്യത്തെ മയക്കുമരുന്ന് മാഫിയകളുടെ പ്രവർത്തനവും ബലൂച് കേന്ദ്രീകരിച്ച് നടത്തിക്കൊണ്ടു പോകാൻ അനുവാദം നൽകിയ പാക് പട്ടാളം, ഇത്തരം മാഫിയകളെയും ബലൂച് ജനതയ്ക്ക് നേരെ വഴി തിരിച്ചു വിടുകയാണ് ഉണ്ടായത്.എന്നാൽ ദശാബ്ദങ്ങളായി തങ്ങൾ നേരിടുന്ന നീതി നിഷേധത്തിനെതിരെ ഇപ്പോൾ സഹികെട്ടു ബലൂച് ജനത കനത്ത പ്രതികരണം നടത്താൻ ആരംഭിച്ചതോടെ, ഞെട്ടി വിറച്ചു പോയിരിക്കുകയാണ് പാകിസ്ഥാൻ പട്ടാളവും, തീവ്രവാദി സംഘടനകളും.

പ്രശസ്ത സംഗീതസംവിധായകൻ എം ജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്‌ണന്‍ അന്തരിച്ചു

ബുധനാഴ്ച പാകിസ്ഥാൻ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ആയിരക്കണക്കിന് ജനങ്ങളാണ് പട്ടാളത്തിന് നേരെ പാഞ്ഞടുത്തത്. ജനക്കൂട്ടം ആഞ്ഞടിച്ചപ്പോൾ ബലൂച് നഗരത്തിലെ പട്ടാള ഔട്ട് പോസ്റ്റുകൾ ഉപേക്ഷിച്ചു കൊണ്ട് സൈനികർ പലായനം ചെയ്തു.ചൈനയ്ക്ക് വിധേയപ്പെട്ട് കൊണ്ട് നടപ്പിലാക്കപ്പെടുന്ന ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ വികസനത്തെയും ബലൂച് പ്രശ്നം കാര്യമായി ബാധിക്കുമെന്നത് കൊണ്ട്, ബലൂച് ജനതയുടെ പ്രതിഷേധങ്ങൾക്ക് നേരെ അധികകാലം കണ്ണടച്ചിരിക്കാൻ ഇമ്രാൻ സർക്കാരിന് സാധിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button