തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന വൈദ്യുത ബില്ലിനെതിരെ വ്യാപക പരാതി. പരാതിയുമായി രാഷ്ട്രീ-സിനിമാ-സാംസ്‌ക്കാരിക മേഖലകളില്‍ നിന്നുള്ളവരുമുണ്ട്. നടന്‍ മണിയന്‍ പിള്ള വൈദ്യുത ബില്ലിലെ ഉയര്‍ന്ന തുകയ്‌ക്കെതിരെ പരസ്യമായി രംഗത്തുവരികയും ചെയ്തു.
എന്നാല്‍ നടന്‍ മധുപാലിന്റെ ആള്‍താമസമില്ലാതെ അടച്ചിട്ട വീട്ടില്‍ ഉയര്‍ന്ന തുകയുടെ വൈദ്യുത ബില്‍ വന്നപ്പോള്‍ നടന്‍ അതിനെതിരെ രംഗത്ത് വരികയും പരാതി നല്‍കുകയും ചെയ്തു.
അടച്ചിട്ടിരുന്ന വീടിന് 5711 രൂപ വൈദ്യുതി ബില്‍ നല്‍കിയ കെ.എസ്.ഇ.ബിക്കെതിരെ നടന്‍ മധുപാല്‍ നല്‍കിയ പരാതിയിലാണ് നടപടി. അധികബില്‍ 300 രൂപയായാണ് വെട്ടിക്കുറച്ചത്.നാല് മാസമായി അടഞ്ഞ് കിടന്ന വീട്ടിലാണ് 5711 രൂപ ഈടാക്കിയത്. ഇക്കാര്യത്തില്‍ കെ.എസ്.ഇ.ബി ചെയര്‍മാന് മധുപാല്‍ പരാതി നല്‍കിയിരുന്നു.
പേരൂര്‍ക്കട സെക്ഷനില്‍ ഫെബ്രുവരി 12 മുതല്‍ അടച്ചിട്ടിരിക്കുന്ന വീട്ടില്‍ ജൂണ്‍ നാലിന് റീഡിംഗ് എടുത്തപ്പോള്‍ നല്‍കിയത് 5711 രൂപയുടെ ബില്ലാണെന്നായിരുന്നു മധുപാലിന്റെ പരാതി. വീട് പൂട്ടി കിടക്കുകയാണ് എന്ന് ബില്ലില്‍ എഴുതിയിട്ടുണ്ടെന്നും എന്നിട്ടാണ് ഉയര്‍ന്ന ബില്ല് വന്നതെന്നും പരാതിയില്‍ പറയുന്നു. അതേസമയം, വീട് അടച്ചിട്ടിരിക്കുമ്പോള്‍ റീഡിംഗ് എടുക്കാന്‍ സാധിക്കാതെ വന്നാല്‍ മൂന്ന് മുന്‍മാസത്തിലെ ശരാശരി എടുത്ത് ബില്ലായി തരും. അതുകൊണ്ടാണ് ഇത്തരത്തില്‍ ബില്ല് വന്നതെന്നായിരുന്നു ചെയര്‍മാന്റെ മറുപടി.
Post Your Comments