Latest NewsNewsInternational

മുന്‍ പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്ക് കോവിഡ് സ്ഥിരീകരിച്ചു: ഇമ്രാൻ ഖാനെതിരെ വിമർശനവുമായി മകൻ കാസിം ഗിലാനി

കറാച്ചി: മുന്‍ പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്ക് കോവിഡ് സ്ഥിരീകരിച്ചു. മകൻ കാസിം ഗിലാനിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇമ്രാന്‍ ഖാന്റെ സര്‍ക്കാരിനും നാഷണല്‍ അക്കൗണ്ടിബിലിറ്റി ബ്യൂറോയ്ക്കും നന്ദി. നിങ്ങള്‍ വിജയകരമായി എന്റെ പിതാവിനെ അപകടത്തിലാക്കിയിരിക്കുന്നു. അദ്ദേത്തിന്റെ കോവിഡ് 19 പരിശോധനാ ഫലം പോസിറ്റീവ് ആയിരിക്കുന്നുവെന്ന് കാസിം ട്വിറ്ററിൽ കുറിച്ചു.

Read also: കോ​വി​ഡ് പ്ര​തി​സ​ന്ധി നേ​രി​ടാ​ന്‍ രൂ​പീ​ക​രി​ച്ച പി​എം കെ​യ​ര്‍ ഫ​ണ്ട് ഓ​ഡി​റ്റ് ചെ​യ്യാ​ന്‍ സ്വ​ത​ന്ത്ര ഓ​ഡി​റ്റ​റെ നിയമിച്ച് കേന്ദ്ര സർക്കാർ

പ്രധാനമന്ത്രി ആയിരിക്കെ വിദേശത്തേക്ക് നടത്തിയ യാത്രകളില്‍ നിന്നും ലഭിച്ച പാരിതോഷികങ്ങളില്‍ നടത്തിയ തിരിമറിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഗിലാനിയെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. അതേസമയം പാകിസ്ഥാനിൽ ഇതുവരെ ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരത്തിലധികം കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button