ജമ്മു • ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിനിർത്തൽ ലംഘനത്തിൽ കരസേന ജവാൻ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇന്ന് രാവിലെ കിർണി സെക്ടറിലെ നിയന്ത്രണ രേഖയിൽ പാകിസ്താൻ നടത്തിയ വെടിവയ്പിലും ഷെല്ലാക്രമണത്തിലും ഒരു സൈനികൻ രക്തസാക്ഷിയാവുകയും രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സൈന്യവും തിരിച്ചടിച്ചു. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞയാഴ്ച, രാജൗരി ജില്ലയിലെ നിയന്ത്രണ രേഖയിൽ പാകിസ്താൻ വെടിനിർത്തൽ ലംഘനത്തിൽ ഒരു ഇന്ത്യൻ സൈനികൻ കൊല്ലപ്പെടുകയും ഒരു സാധാരണക്കാരന് പരിക്കേൽക്കുകയും ചെയ്തിരുന്നു.
നിയന്ത്രണ രേഖയില്‍ ഉഭയകക്ഷി വെടിനിർത്തൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ ലംഘിക്കുന്നത് തുടരുകയാണ്.
ശനിയാഴ്ച്ച, ബാരാമുള്ള ജില്ലയിലെ നിയന്ത്രണ മേഖലയിലെ ഉറി സെക്ടറിൽ പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
Post Your Comments