ബംഗളൂരു: ചന്ദ്രനിലേക്കുള്ള യാത്രാ പദ്ധതിക്ക് സംയുക്ത നീക്കവുമായി ഇന്ത്യയും ജപ്പാനും. ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങിയുള്ള പരീക്ഷണത്തിനാണ് ഊന്നല്‍. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ സഹായത്താലാണ് ജപ്പാന്‍ ദൗത്യം പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുന്നത്. ലൂണാർ പോളാര്‍ എക്‌സപ്ലൊറേഷന്‍ എന്ന പദ്ധതിയില്‍ പര്യവേക്ഷണ വാഹനത്തിന്റെ നിര്‍മ്മാണവും സാങ്കേതിക സഹായവും നല്‍കുവാന്‍ ഐ.എസ്.ആര്‍.ഒയുടെ സഹായമാണ് ജപ്പാന്‍ അഭ്യര്‍ത്ഥിച്ചത്.
ജപ്പാന്‍ 2023ലെ പദ്ധതിയുടെ പൂര്‍ണ്ണരൂപം തയ്യാറാക്കി കഴിഞ്ഞു. ഇതിന്റെ ഭാഗമായ ലാന്ററിന്റെ എല്ലാ സാങ്കേതിക കാര്യങ്ങളും നിര്‍വ്വഹിക്കുക ഇസ്‌റോ ആയിരിക്കുമെന്നാണ് ബഹിരാകാശ ഗവേഷണ വിഭാഗം അറിയിച്ചിട്ടുള്ളത്. 2023ന് ശേഷം നടക്കാവുന്ന തരത്തിലാണ് ജപ്പാന്റെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ജാക്‌സ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഐ.എസ്.ആര്‍.ഒ 2022ല്‍ നടപ്പാക്കാനിരിക്കുന്ന ഗഗന്‍യാന്‍ പദ്ധതിയിലൂടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
2017ലാണ് ജപ്പാന്റെ പദ്ധതിയുടെ ആദ്യ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2018ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാന്‍ സന്ദര്‍ശനത്തില്‍ ജപ്പാന് ആത്മവിശ്വാസമേകുന്ന സഹായ വാഗ്ദാനം ഇന്ത്യ നല്‍കുകയായിരുന്നു. കഴിഞ്ഞ 2019 സെപ്തംബറിലാണ് ഇരുരാജ്യങ്ങളുടെ ബഹിരാകാശ വിഭാഗങ്ങള്‍ പരസ്പര ധാരണയിലെത്തി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
Post Your Comments