Latest NewsKeralaNews

ഓര്‍ഡര്‍ ചെയ്തത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ, കിട്ടിയത് ഭഗവത് ഗീത

കൊല്‍ക്കത്ത • കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ആമസോണ്‍ അയച്ചുകൊടുത്തത് ഭഗവത് ഗീത. കൊല്‍ക്കത്ത സ്വദേശിയായ സുദീര്‍ഥ ദാസിനാണ് ഗീത ലഭിച്ചത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് സുദീര്‍ഥ ദാസ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഓര്‍ഡര്‍ ചെയ്തത്. തുടര്‍ന്ന് ബുക്കിഗ് ഉറപ്പിച്ചുകൊണ്ടുള്ള സന്ദേശവും ഡെലിവറി ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ദിവസവും അറിയിച്ചുകൊണ്ടുള്ള സന്ദേശവും ദാസിന് ലഭിച്ചിരുന്നു.

എന്നിരുന്നാലും, ശനിയാഴ്ച രാത്രി 11 മണിയോടെ ദാസിന് ഒരു സ്ത്രീയുടെ കോള്‍ ലഭിച്ചു, തെറ്റായ പുസ്തകമാണ് അയച്ചതെന്നും പാക്കേജ് നിരസിക്കാനും ആവശ്യപ്പെട്ടു. ദാസ് ഓഫീസിലായിരുന്നതിനാല്‍ ഓർഡർ റദ്ദാക്കാൻ കഴിഞ്ഞില്ല.

അദ്ദേഹം മടങ്ങിയെത്തി അദ്ദേഹം പാക്കേജ് തുറന്നു. കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയ്ക്ക് പകരം ഭഗവത് ഗീതയാണ് കണ്ടത്. ബുക്കിന്റെ ഇന്‍വോയ്‌സില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഉള്ളില്‍ ഗീതയുടെ ചുരുക്കിയ പതിപ്പും.

shortlink

Related Articles

Post Your Comments

Related Articles


Back to top button