KeralaLatest NewsNews

തമിഴ്നാട്ടിലെ റെഡ്സോണുകളില്‍ നിന്നടക്കം ജീവനക്കാരെ എത്തിച്ചു ; തിരുവനന്തപുരം രാമചന്ദ്രന്‍ ടെ​ക്സ്​​റ്റൈ​ൽ​സി​നെ​തി​രെ കേസ്

തിരുവനന്തപുരം • തമിഴ്നാട്ടിലെ റെഡ്സോണുകളില്‍ നിന്നടക്കം ജീവനക്കാരെ എത്തിച്ച്, ക്വാറന്റൈന്‍ ചട്ടം ലംഘിച്ച് പ്രവര്‍ത്തിച്ച തിരുവനന്തപുരം രാമചന്ദ്രന്‍ ടെ​ക്സ്​​റ്റൈ​ൽ​സി​നെ​തി​രെ പോലീസ് കേസെടുത്തു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ത​മി​ഴ്നാ​ട്ടി​ലെ റെ​ഡ് സോ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള 29 തൊ​ഴി​ലാ​ളി​ക​ൾ പ​ഴ​വ​ങ്ങാ​ടി​യി​ലെ രാ​മ​ച​ന്ദ്ര​ൻ ടെ​ക്സ്​​റ്റൈ​ൽ​സി​ൽ ജോ​ലി​ക്കെ​ത്തി​യ​ത്.

ഇവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാതെ എത്തിച്ചയുടന്‍ ജോലിയ്ക്ക് നിയോഗിക്കുകയായിരുന്നു. പ്രതിദിനം ആയിരിക്കണക്കിന് ആളുകള്‍ എത്തുന്ന കടയില്‍ ജോ​ലി ചെ​യ്ത ശേ​ഷം വെ​ള്ളി​യാ​ഴ്ച രാ​ത്രി ഹോ​സ്​​റ്റ​ലി​ലേ​ക്ക് ല​ഗേ​ജു​മാ​യി പോ​കു​മ്പോ​ഴാ​ണ് ഇ​ക്കാ​ര്യം സ​മീ​പ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ ഫോ​ർ​ട്ട് പൊ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു.

പോലീസ് ചോദ്യം ചെയ്യലില്‍ 29 പേരും ക്വാറന്റൈന്‍ പാലിച്ചിട്ടില്ലെന്ന് വ്യക്തമായി. മാനേജ്മെന്റിന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ജോ​ലി​ക്ക് ക​യ​റി​യ​തെ​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്. തുടര്‍ന്ന് സ്ഥാപനം ശനിയാഴ്ച അടച്ചിടാന്‍ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. ഡി.​എം.​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നടത്തിയ പരിശോധനയില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ല. അ​ണു​ന​ശീ​ക​ര​ണ​ത്തി​ന് ശേ​ഷം കട തി​ങ്ക​ളാ​ഴ്ച തു​റ​ക്കും.

shortlink

Related Articles

Post Your Comments


Back to top button