ധാക്ക • കോവിഡ് 19 ബാധിച്ച് ബംഗ്ലാദേശ് സര്‍ക്കാരിലെ ഒരു മന്ത്രി മരിച്ചതായി ജര്‍മ്മന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മതകാര്യ സഹമന്ത്രി ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല (75) ശനിയാഴ്ച രാത്രി ധാക്കയിലെ സൈനിക ആശുപത്രിയില്‍ എത്തിച്ചയുടനെ മരിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സ്വകാര്യ സഹായി നസ്മുൽ ഹക്ക് ഷൈകത്ത് പറഞ്ഞു.
അബ്ദുല്ല മരിച്ചതായി സ്ഥിരീകരിച്ചതിന് ശേഷം ഡോക്ടർമാർ സാമ്പിൾ ശേഖരിച്ചതായും പരിശോധനയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായും മന്ത്രാലയം വക്താവ് അൻവർ ഹുസൈൻ പറഞ്ഞു.
ബംഗ്ലാദേശിൽ വൈറസ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ സർക്കാർ മന്ത്രിയാണ് അബ്ദുല്ല. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മന്ത്രിസഭയിലെ മറ്റ് രണ്ട് മന്ത്രിമാർ കൊറോണ വൈറസിന് ചികിത്സയിലാണ്.
ബംഗ്ലാദേശിൽ ഇതുവരെ 88,000 ത്തിലധികം അണുബാധകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശനിയാഴ്ച വരെ 1,100 പേരാണ് മരിച്ചത്.
Post Your Comments