ന്യൂഡല്‍ഹി: കോവിഡിനെ നേരിടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പദ്ധതികള്‍. ഡല്‍ഹിയില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്നായിരുന്നു വിഷയത്തില്‍ കേന്ദ്രം നേരിട്ട് ഇടപെടാന്‍ തീരുമാനിച്ചത്. ഇതിന്റെ ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കാണ്. ഇതോടെ കോവിഡിനെ നേരിടാന്‍ ഡല്‍ഹിയില്‍ പരിശോധന മൂന്നിരട്ടി വരെ വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അറിയിച്ചു.. ഡല്‍ഹി സര്‍ക്കാരിനെ സഹായിക്കാന്‍ കേന്ദ്രം അഞ്ച് ഉദ്യോഗസ്ഥരെ നിയമിച്ചു. 500 കോച്ചുകള്‍ കോവിഡ് വാര്‍ഡാക്കും. സ്വകാര്യാശുപത്രിയില്‍ കുറഞ്ഞനിരക്കില്‍ ചികില്‍സ ഏര്‍പ്പെടുത്തും. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് പുതിയ മാനദണ്ഡം പുറത്തിറക്കുമെന്നും അമിത്ഷാ വ്യക്തമാക്കി.
ഡല്‍ഹിയിലെ കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ അമിത് ഷാ വിളിച്ച യോഗത്തിലാണ് തീരുമാനം. ലഫ്റ്റന ന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആരോഗ്യമന്തി ഹര്‍ഷവര്‍ദ്ധനും യോഗത്തില്‍ പങ്കെടുത്തു. ഡല്‍ഹിയിലെ കൊവിഡ് ബാധിതരുടെ എണ്ണം നാല്‍പതിനായിരത്തോട് അടുക്കുകയും മരണസംഖ്യ 1271 ആവുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രം പ്രത്യേക യോഗം ചേര്‍ന്നത്.
Post Your Comments