Latest NewsKeralaNews

സ്വന്തം നാട്ടുകാരോട് സര്‍ക്കാര്‍ കാണിക്കുന്ന ഒരു ക്രൂരതയായി ഇത് മാറും: കോവിഡ്‌ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിലപാടിനെതിരെ വി. മുരളീധരന്‍

തിരുവനന്തപുരം: വിദേശത്ത് നിന്ന് വരുന്നവര്‍ കോവിഡ്‌ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ വിമർശനവുമായി വി. മുരളീധരന്‍. രാജ്യത്ത് ഒരു സംസ്ഥാനവും ഇത്തരം ഒരു നിബന്ധന വെച്ചിട്ടില്ല. സ്വന്തം നാട്ടുകാരോട് സര്‍ക്കാര്‍ കാണിക്കുന്ന ഒരു ക്രൂരതയായി ഇത് മാറും. ഗള്‍ഫ് രാജ്യങ്ങളില്‍ ബഹ്‌റൈനില്‍ മാത്രമാണ് കോവിഡ് 19 ടെസ്റ്റ് നടത്തുന്നതിന് നിബന്ധനകളില്ലാത്തത്. സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ പ്രോട്ടോക്കോള്‍ അനുസരിച്ച്‌ രോഗലക്ഷണങ്ങളുള്ളവരെ മാത്രമെ കോവിഡ് ടെസ്റ്റിന് വിധേയമാക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക് ഡൗണിൽ ഇളവ്

എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ തീര്‍ത്തും അപ്രായോഗികമായ നിര്‍ദ്ദേശം മുന്നോട്ട് വെച്ചതെന്ന് മനസിലാകുന്നില്ല. കാരണം ധാരാളം തയ്യാറെടുപ്പുകള്‍ നടത്തിയ സംസ്ഥാനമാണ് കേരളം. കേരളത്തെക്കുറിച്ച്‌ ആശങ്കവേണ്ട, നന്നായി തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുള്ള സംസ്ഥാനമാണെന്നാണ് വിദേശകാര്യ വകുപ്പിലെ ചര്‍ച്ചകളില്‍ ഉയര്‍ന്നുവരാറുള്ളത്.അത്തരത്തിലൊരു സംസ്ഥാനം തിരിച്ചുവരുന്ന പ്രവാസികളുടെ എണ്ണം കുറയ്ക്കായി ഇങ്ങനെയുള്ള നടപടികള്‍ സ്വീകരിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button