കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയ താരമായ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഒഗ്‌ബെചെ ക്ലബില്‍ തുടരുമോ എന്ന് ഇന്നറിയാം. ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരവും ഈ കഴിഞ്ഞ സീസണില്‍ കേരളത്തെ ഒറ്റയ്ക്ക് നയിച്ച താരവുമായ ഒഗ്‌ബെചെ ക്ലബ് വിടുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. താരവും ക്ലബുമായുള്ള ചര്‍ച്ചകളില്‍ ഇന്ന് തീരുമാനമാകും. എന്ത് വിലകൊടുത്തും ഒഗ്‌ബെചെയെ ടീമില്‍ നിലനിര്‍ത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സും ശ്രമിക്കുന്നുണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് വിദേശ താരങ്ങളുടെ ശമ്പളം വെട്ടി കുറക്കാന്‍ തീരുമാനിച്ചത് ഒഗ്‌ബെചെയും ക്ലബുമായുള്ള ബന്ധം വഷളാക്കിയിരുന്നു.
2018-19 സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഒഗ്‌ബെചെയെ വലിയ തുക നല്‍കിയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബിലെത്തിച്ചത്. ക്ലബില്‍ തുടരാനാണ് ഉദ്ദേശമെങ്കില്‍ അത് ഒഗ്‌ബെചെ ഇന്ന് ക്ലബിനെ അറിയിക്കും. ബ്ലാസ്‌റ്റേഴ്‌സുമായി ഒരു വര്‍ഷത്തേക്കു കൂടെ ഒഗ്‌ബെചെക്ക് കരാര്‍ ഉണ്ട്. എന്നിട്ടും താരം ക്ലബ് വിടാന്‍ ശ്രമിക്കുന്നു എന്നത് ആരാധകര്‍ക്ക് ഏറെ നിരാശ നല്‍കുന്നതാണ്. അതേസമയം ഒഗ്‌ബെചെ ക്ലബ് വിട്ടാലും ഇന്ത്യയില്‍ തന്നെ തുടരുമെന്നാണ് അറിയാന്‍ കഴിയുന്നത്.
ഒറ്റ സീസണ്‍ കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച ഗോളടിക്കാരന്‍ ആയി മാറിയ താരമാണ് ഒഗ്‌ബെചെ. കഴിഞ്ഞ സീസണില്‍ 15 ഗോളുകളാണ് ഒഗ്‌ബെചെ ബ്ലാസ്‌റ്റേഴ്‌സിനായി അടിച്ചു കൂട്ടിയത്. ഒപ്പം ഒരു അസിസ്റ്റും ഒഗ്‌ബെചെ സ്വന്തമാക്കി. എന്തായാലും താരം ക്ലബില്‍ തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Post Your Comments