KeralaLatest NewsNews

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് റിയാസും തമ്മിലുള്ള വിവാഹം : വിവാദമുണ്ടാക്കുന്നവര്‍ക്കു മറുപടിയുമായി സാമൂഹികപ്രവര്‍ത്തക ഷീബ അമീര്‍

കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് റിയാസും തമ്മിലുള്ള വിവാഹം , വിവാദമുണ്ടാക്കുന്നവര്‍ക്കു മറുപടിയുമായി സാമൂഹികപ്രവര്‍ത്തക ഷീബ അമീര്‍. കേരളത്തിന്റെ രാഷ്ടീയ, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അനേകം വ്യക്തിത്വങ്ങള്‍ ജീവിച്ച വീട്ടിലെ ഒരു കണ്ണിയാണു മുഹമ്മദ് റിയാസ് എന്ന് സമൂഹമാധ്യമത്തിലെ കുറിപ്പില്‍ ഷീബ അമീര്‍ വ്യക്തമാക്കുന്നു. വിവാഹമോചിതരായ ഇരുവരുടെയും പുനര്‍വിവാഹമാണിത്. 15ന് തിരുവനന്തപുരത്താണു വിവാഹം. പിണറായിയുടെയും കമലയുടെയും ഏക മകളാണു വീണ. വിവേക് കിരണ്‍ സഹോദരനാണ്. ഐടി ബിരുദധാരിയായ വീണ 6 വര്‍ഷം ഓറക്കിളില്‍ പ്രവര്‍ത്തിച്ച ശേഷം തിരുവനന്തപുരത്ത് ആര്‍പി ടെക്‌സോഫ്റ്റ് ഇന്റര്‍നാഷണലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി. 2014 മുതല്‍ ബെംഗളൂരുവില്‍ എക്‌സാലോജിക് സൊല്യൂഷന്‍സിന്റെ എംഡി ആയി പ്രവര്‍ത്തിക്കുന്നു. മുന്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ പി.എം.അബ്ദുല്‍ ഖാദറിന്റെയും അയിഷാബിയുടെയും മകനായ റിയാസ് കോഴിക്കോട് കോട്ടൂളി സ്വദേശിയാണ്

Read Also : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും മുഹമ്മദ് റിയാസും വിവാഹിതരാകുന്നു

ഷീബ അമീറിന്റെ കുറിപ്പില്‍നിന്ന്:

മുഹമ്മദ് റിയാസിനെക്കുറിച്ച് ഇടത്തും വലത്തും വരുന്ന എഫ്ബി പോസ്റ്റുകള്‍ കണ്ട് ഇനിയും പ്രതികരിക്കാതിരിക്കുന്നത് ശരിയല്ല എന്നതിനാലാണ് ഞാന്‍ ഇതെഴുതുന്നത്. വിവാഹ വാര്‍ഷികത്തില്‍ ഇങ്ങനെ ആയിരിക്കും എന്ന് പരിഹസിച്ചു കൊണ്ട് വീണയെ പര്‍ദ്ദയിടീച്ച് വന്ന പോസ്റ്റുകളും കാണാന്‍ ഇടയായി. മുഹമ്മദ് റിയാസിന്റെ കുടുംബത്തെക്കുറിച്ച് അറിയില്ലെങ്കില്‍ ഞാന്‍ പറയാം. കേരളത്തിന്റെ രാഷ്ടീയ, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അനേകം വ്യക്തിത്വങ്ങള്‍ ജീവിച്ച വീട്ടിലെ ഒരു കണ്ണിയാണ് മുഹമ്മദ് റിയാസ്.

The Uncrowned king of kudallor എന്ന് കോടതി വിധിയില്‍ വന്ന കൂടല്ലൂര്‍ കുഞ്ഞുവിന്റെ (പള്ളിമഞ്ഞാലില്‍) കുടുംബമാണ് റിയാസിന്റേത്. കൂടല്ലൂര്‍ കുഞ്ഞഹമ്മദ് സാഹിബിന്റെ മൂത്ത മകന്‍ പി.കെ.മുഹമ്മദ് (എക്‌സസൈസ് കമ്മിഷണര്‍ ) ആയിരുന്നു. ഭാര്യ ആയിഷ (ലണ്ടന്‍ ഹൈക്കമ്മിഷണര്‍ ആയിരുന്ന സെയ്ത് മുഹമ്മദിന്റെ പെങ്ങള്‍ ). ഈ ദമ്പതികളുടെ മകനാണ് റിയാസിന്റെ വാപ്പ അബ്ദുല്‍ ഖാദര്‍ (വിശിഷ്ട സേവാമെഡല്‍ നേടിയ റിട്ട. പൊലീസ് കമ്മിഷണര്‍ ). അവരുടെ ഒരു ജ്യേഷ്ഠ സഹോദരന്‍ ആണ് പി.എം.അബ്ദുല്‍ അസീസ്, പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആദ്യ ബാച്ച് സംവിധാനം പഠിച്ചയാള്‍ (ഡോക്യുമെന്ററി സിനിമകള്‍ക്ക് കേന്ദ്ര സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട് ).
കൂടല്ലൂര്‍ കുഞ്ഞഹമ്മദ് സാഹിബിന്റെ രണ്ടാമത്തെ മകന്‍, പി.കെ.മൊയ്തീന്‍കുട്ടി MA LLB ( KPCC പ്രസിഡന്റും , Ex MLA യും) ആയിരുന്നു. മൂന്നാമത്തെ മകന്‍ പി.കെ.മുഹമ്മദ് കുഞ്ഞി, തന്റെ 16-ാം വയസ്സില്‍ കൊല്‍ക്കത്ത കോണ്‍ഫറന്‍സില്‍ പങ്കെടുത്തയാള്‍. ദേശാഭിമാനി സബ് എഡിറ്റര്‍, സാഹിത്യ അക്കാദമി സംഗീത നാടക അക്കാദമികളില്‍ അംഗം ആയിരുന്നു. ഇളയ മകന്‍ പി.കെ.എ. റഹീം റാഡിക്കല്‍ ഹ്യൂമനിസ്റ്റ് (കേരളത്തിലെ സാംസ്‌കാരിക നവോത്ഥാനത്തിന് കളമൊരുക്കിയ എണ്ണപ്പെട്ട ലിറ്റില്‍ മാഗസിന്‍ ജ്വാല പബ്ലിക്കേഷന്‍സ് ബെസ്റ്റ് ബുക്‌സ് നടത്തിയിരുന്നു).

ഒരു മകള്‍ മണ്ടായപ്പുറത്ത്, കൊച്ചുണ്ണി മൂപ്പന്‍ വിവാഹം കഴിച്ചത് അവരെയായിരുന്നു. ഈ കുടുബത്തില്‍ ഞാനടക്കം ഞങ്ങള്‍ എത്രയോ പേര്‍ മതത്തിന്റെയോ ജാതിയുടെയോ ബാനര്‍ ഉയര്‍ത്തിപ്പിടിക്കാതെ ജീവിക്കുന്നുണ്ട്. ഒരു ദേശത്തിന്റെ ചരിത്രത്തില്‍ ഈ കുടുംബം കൊടുത്ത സംഭാവനകള്‍ ആ കാലഘട്ടത്തിലെ ചരിത്ര രേഖകള്‍ നോക്കിയാല്‍ മനസ്സിലാകും. പി.കെ.മൊയ്തീന്‍ കുട്ടി, പൂര്‍ത്തിയാക്കാതിരുന്ന കുറ്റിപ്പുറം പാലത്തിന്റെ പണി പൂര്‍ത്തിയാക്കിയതടക്കം. ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയവര്‍ക്ക് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പുനര്‍വിവാഹം എന്നത് ഇത്രയും അരുതാത്തതാണോ എന്ന ഒരു ചോദ്യവും കൂടി ചേര്‍ത്ത് വായിക്കണം. ഇത്രയും പറഞ്ഞത് എന്റെ ജ്യേഷ്ഠന്റെ മകനാണ് റിയാസ് എന്നതുകൊണ്ടാണ്. ഞാന്‍ പി.കെ.എ. റഹീമിന്റെ മകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button