കണ്ണൂർ: പുഴയില്‍ കാണാതായ മൂന്നു യുവാക്കളുടെയും മൃതദേഹം കണ്ടെത്തി. കണ്ണൂർ: ശ്രീകണ്ഠപുരം പാറക്കടവ് കൂട്ടുപുഴയില്‍ കുളിക്കാനിറങ്ങവെ ഒഴുക്കില്‍പ്പെട്ട് കാണാതായ ബ്ലാത്തൂര്‍ പൈസായിയിലെ എടച്ചേരി താഴത്ത് ഗോപിയുടെ മകന് മനീഷ് (20), പൈസക്കരിയിലെ പാത്തിക്കുളങ്ങര സജി-റിമ്മി ദമ്പതികളുടെ മകന് അരുണ്‍ (19), വഞ്ചിയത്തെ പരേതനായ വലിയ വീട്ടില്‍ ചന്ദ്രൻ-ഓമന ദമ്പതികളുടെ മകന് സനൂപ് (19) എന്നിവരുടെ മൃതദേഹമാണ് നീണ്ട തെരച്ചിലുകൾക്കൊടുവിൽ കണ്ടെത്തിയയത്. ശനിയാഴ്ച രാവിലെ മനീഷിന്റെ മൃതദേഹം കണ്ടെത്തി തുടര്‍ന്ന് മറ്റു രണ്ടുപേര്‍ക്ക് വേണ്ടിയുളള തെരച്ചില്‍ നടത്തുന്നതിനിടെ വൈകുന്നേരത്തോടെ ഇരുവരുടെയും മൃതദേഹം കൂടി ലഭിക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം 5.15 ഓടെയായിരുന്നു സംഭവം. സുഹൃത്തായ പയ്യാവൂരിലെ പുത്തന്‍പുരയില്‍ അജിത്തിനോടൊപ്പമാണ് മൂന്ന് പേരും പുഴക്കരയിലെത്തിയത്. അജിത്ത് കരയ്ക്കിരുന്നെങ്കിലും മറ്റു മൂന്നു പേരും കുളിക്കാനിറങ്ങുകയായിരുന്നു. പയ്യാവൂർ, ശ്രീകണ്ഠപുരം പോലീസും തളിപ്പറമ്പ്, ഇരിട്ടി എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിശമന സേനയും രാത്രി ഒമ്പത് മണി വരെ തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ സാധിച്ചില്ല . ശേഷം ശനിയാഴ്ച രാവിലെ തെരച്ചിൽ പുനഃരാരംഭിക്കുകയായിരുന്നു. നീന്തുന്നതിനിടെ മൂവരും ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്ന് പറയുന്നു. അരുണ്‍ അലൂമിനിയം ഫാബ്രിക്കേറ്ററും സനൂപ് കോണ്‍ക്രീറ്റ് തൊഴിലാളിയും മനീഷ് ബൈക്ക് മെക്കാനിക്കുമാണ്.
Post Your Comments