കോട്ടയം: കുടുംബകലഹത്തെ തുടര്‍ന്ന് പൊലീസുകാരന് ക്വാര്‍ട്ടേഴ്സിന് തീയിട്ടു. കോട്ടയം പൊലീസ് കണ്ട്രോള് റൂമിലെ സിവില്‍ പോലീസ് ഓഫീസര്‍ ചെറുകര സ്വദേശി അജിത്താണ് ക്വാര്‍ട്ടേഴ്സിന് തീയിട്ടത്. വീട്ടില്‍ നിന്നും തീയും പുകയും ഉയരുന്നതുകണ്ട് അടുത്തുള്ള ക്വാര്‍ട്ടേഴ്സുകളില്‍ താമസിച്ചിരുന്നവര്‍ എത്തി തീ അണക്കുകയായിരുന്നു. ഭാര്യയും മക്കളും ബന്ധുവീട്ടില്‍ പോയ സമയം നോക്കിയാണ് ഇയാള്‍ വീട്ടില്‍ ഇരുന്ന പേപ്പറുകളും തുണികളും കൂട്ടിയിട്ട് തീ കൊളുത്തിയത്. തുടർന്ന് തീ പടരുകയായിരുന്നു.
Post Your Comments