ന്യൂഡല്‍ഹി : ഇന്ത്യയ്ക്കെതിരെയുള്ള തീരുമാനത്തില്‍ മാറ്റമില്ലാതെ നേപ്പാള്‍ . ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് ഉത്തരാഖണ്ഡിലുള്ള കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നിവിടങ്ങള്‍ നേപ്പാളിന്റെ ഭാഗമാക്കിയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇങ്ങനെ രേഖപ്പെടുത്തിയ ഭൂപടം പരിഷ്‌കരിക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കിയിരിക്കുകയാണ് നേപ്പാള്‍ പാര്‍ലമെന്റ്. 275 അംഗ ജനപ്രതിനിധി സഭയില്‍ പ്രതിപക്ഷത്തിന്റെ ഉള്‍പ്പെടെയുള്ള പിന്തുണയോടെയാണു ഭേദഗതി. തുടര്‍നടപടികള്‍ക്കായി ബില്‍ ദേശീയ അസംബ്ലിയിലേക്ക് അയക്കും.
ഭൂപടം വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതല്ലെന്നും കൃത്രിമമായി ഭൂവിസ്തൃതി വര്‍ധിപ്പിക്കുന്നത് അംഗീകരിക്കില്ലെന്നുമുള്ള ഇന്ത്യ നേപ്പാളിനെ നിലപാട് അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ നിലപാട് തള്ളിയാണു നേപ്പാളിന്റെ നടപടി.
Post Your Comments