കൊച്ചിയില്‍ നിന്നും ലോസ് ആഞ്ചല്‍സിലെത്തി ക്വാറന്റീന്‍ കാലം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ചു നടി മംമ്ത മോഹന്‍ദാസ്. വിമാനത്തില്‍ നിന്നുള്ള ചിത്രത്തിനൊപ്പമാണ് താരം സോഷ്യല്‍ മീഡിയയിലൂടെ വിവരം പങ്കുവെച്ചത്. ലോക്ക്ഡൗണ്‍ സമയത്ത് കൊച്ചിയിലെ വീട്ടിലായിരുന്നു മംമ്ത.
“എന്റെ 14 ദിവസത്തെ ക്വാറന്റൈന്‍ അവസാനിച്ചു. ഔദ്യോഗികമായി ഞാന്‍ ലോസ് ആഞ്ചല്‍സില്‍ എത്തിയെന്നാണ് അതിന്റെ അര്‍ത്ഥം. യാത്രയെ സംബന്ധിച്ച് ഏറെ പറയാനുണ്ട്. അത് പിന്നീട്. ഇപ്പോള്‍ തല്‍ക്കാലത്തേക്ക് സൂര്യപ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന പ്രശാന്തമായ കാലാവസ്ഥയോടു കൂടിയ സൗത്ത് കാലിഫോര്‍ണിയയില്‍ തിരികെ എത്താനായതിന്റെ സന്തോഷം പങ്കുവയ്ക്കട്ടെ”. മംമ്ത കുറിക്കുന്നു. കൂടാതെ ലോസ് ആഞ്ചല്‍സിലേക്കുള്ള തന്റെ യാത്ര സാധ്യമാക്കി തന്നവരോടുള്ള നന്ദിയും താരം അറിയിക്കുന്നുണ്ട്.
ഒരു വീട്ടില്‍ നിന്ന് മറ്റൊരു വീട്ടിലേക്ക് എന്ന് പറഞ്ഞുകൊണ്ട് ഹാപ്പി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏറെ നാളായി ലോസ് ആഞ്ചല്‍സിലാണ് താരം താമസിക്കുന്നത്.
Post Your Comments