മലപ്പുറം• മലപ്പുറം ജില്ലയില്‍ 14 പേര്‍ക്ക് കൂടി ഇന്നലെ (ജൂണ്‍ 12) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ട് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും മൂന്ന് പേര് വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്.
മെയ് അഞ്ചിന് രോഗബാധ സ്ഥിരീകരിച്ച കല്പകഞ്ചേരി മാമ്പ്ര സ്വദേശിയുമായി സമ്പര്‍ക്കമുണ്ടായ പശ്ചിമബംഗാള്‍ സ്വദേശി 26 കാരന്, പെരിന്തല്‍മണ്ണ അഗ്നിരക്ഷാസേനയിലെ ജീവനക്കാരനായ മലപ്പുറം മുണ്ടുപറമ്പ് സ്വദേശി 50 വയസുകാരന്, എടപ്പാള്‍ പഞ്ചായത്തിലെ ഡ്രൈവറായ തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി 41 കാരന് എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.
1- ചോക്കാട് – ഉതിരംപോയില് സ്വദേശിനി 21 വയസ്, ഗര്‍ഭിണി ;- ജിദ്ദ – കോഴിക്കോട് എ.ഐ 1960 വിമാനത്തില്‍ മെയ് 31 ന് നാട്ടിലെത്തിയ ഇവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇന്നലെ അശുപത്രിയില്‍ പ്രവേശിപ്പിച്ചു.
2- കുളത്തൂര്‍ മൂര്‍ക്കനാട് സ്വദേശി 28 വയസ് – ബെഹറനില് നിന്നും ഐ എക്സ് 3374 വിമാനത്തില്‍ ജൂണ്‍ 6 ന് കോഴിക്കോട് എത്തി മൂര്‍ക്കനാട് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഇയാളെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റി.
3- എടക്കര ഉപ്പട സ്വദേശിനി 24 വയസ് – കര്‍ണടക ബെല്ലൂരില്‍ നിന്നും മെയ് 22ന് നാട്ടിലെത്തി എടക്കര കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ തുടരുകയായിരുന്ന ഇവരെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
4- മണ്ണാര്‍മല-പട്ടിക്കാട് സ്വദേശിനി 18 വയസ് – ബാംഗ്ലൂര്‍ നിന്നും മെയ് 23ന് പ്രത്യേക ട്രെയിനില്‍ പാലക്കാട് എത്തിയ ഇവര്‍ ആംബുലന്‍സില്‍ മെയ് 24ന് വീട്ടിലെത്തി നിരീക്ഷണത്തില്‍ തുരുകയായിരുന്നു. ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
5- വാഴക്കാട് – കോലോത്തുംകാവ് – ചെറുവായൂര്‍ സ്വദേശി – മുംബെെയില്‍ നിന്നും പ്രത്യേക തീവണ്ടിയില്‍ തൃശ്ശൂര്‍ എത്തിയ ഇയാള്‍ അവിടെ നിന്നും KSRTC ബസില്‍ മലപ്പുറത്തെത്തി അവിടെ നിന്നും സ്വകാര്യവാഹനത്തില്‍ മെയ് 23 ന് വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞു. ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
6- മാമ്പ്ര – കല്പഞ്ചേരിയിലെ പശ്ചിമ ബംഗാള്‍ സ്വദേശി 26 വയസ് – ജൂണ്‍ 5 ന് രോഗബാധ സ്ഥിരീകരിച്ച കല്പഞ്ചേരി സ്വദേശിയില്‍ നിന്നും സമ്പര്‍ക്കത്തിലൂടെ രോഗ ബാധ. ഇന്നലെ രോഗബാധ സ്ഥിരീകരിച്ചു.
7- മലപ്പുറം മുണ്ടുപറമ്പ് സ്വദേശി 50 വയസ് – പെരിന്തല്‍മണ്ണ അഗ്നിരക്ഷാ സെവനയിലെ ഉദ്യോഗസ്ഥനായ ഇയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
8- മാറാക്കര – കാടാമ്പുഴ – കരേക്കാട് സ്വദേശി 19 വയസ് – മുംബെെയില്‍ – ബാംഗ്ലൂര്‍ – കരിപ്പൂര്‍ വിമാനത്തില്‍ ജൂണ്‍ 1ന് (6E7129) നാട്ടിലെത്തി കാടാമ്പുഴ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
9 – എടപ്പാള്‍ പഞ്ചായത്തിലെ ഡ്രെെവറായ തിരുവനന്തപുരം സ്വദേശി 41 വയസ്- ജില്ലയില്‍ ജൂണ്‍ 6 ന് രോഗബാധ സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തി. ഇന്നലെ ആശുപത്രിയില്‍ പ്രവേശിച്ചു.
10,11,12- മുക്കട്ട – കരുവാരക്കുണ്ട് സ്വദേശിനി 39 വയസ് അവരുടെ മക്കള്‍ (12 വയസ്, 11 മാസം) – മുംബെെയില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ മെയ് 29ന് വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
13- മലപ്പുറം കോട്ടപ്പടി സ്വദേശി 23 വയസ് – കശ്മീര്‍ നിന്നും പ്രത്യേക തീവണ്ടിയില്‍ മെയ് 26ന് നാട്ടിലെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
14- ചങ്ങരംകുളം പാവിട്ടപുറം സ്വദേശി 36 വയസ് – കുവെെറ്റില്‍ നിന്നും മെയ് 29 ന് ഐ.എക്സ് 1396 വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഇയാള്‍ മെയ് 30ന് വീട്ടിലെത്തി നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
ജില്ലയില്‍ ചികിത്സയിലുള്ളത് 199 പേര്
കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ 199 പേരാണ് നിലവില്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ അഞ്ച് പാലക്കാട് സ്വദേശികളും രണ്ട് ആലപ്പുഴ സ്വദേശികളും മൂന്ന് തൃശൂര്‍ സ്വദേശികളും തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട, കോഴിക്കോട് സ്വദേശികളായ ഓരോ രോഗികളും പൂനെ സ്വദേശിനിയായ എയര്‍ ഇന്ത്യ ജീവനക്കാരിയും ഉള്‍പ്പെടും. ജില്ലയില്‍ ഇതുവരെ 263 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4,922 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 897 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്
Post Your Comments