ബെംഗളൂരു : കാമുകന്മാരുടെ മർദനമേറ്റ്, ആശുപത്രീയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചിക്കബാനവാര സ്വദേശിനിയും, എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയുമായ മോണിക്കയാണ് മരിച്ചത്. സംഭവത്തില്‍ കാമുകന് രാഹുല്‍, മുന്‍ കാമുകന് ബബിത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തു. ഈ മാസം ഏഴിനായിരുന്നു സംഭവം.
. നാലു വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ ഏതാനും മാസങ്ങള്‍ക്കു മുൻപാണ് ബബിത്തുമായുള്ള ബന്ധം മോനിക്ക അവസാനിപ്പിച്ചത്. പിന്നീട് മൂന്നു മാസങ്ങള്‍ക്ക് ശേഷം രാഹുലുമായി അടുത്തു. കഴിഞ്ഞ ഞായറാഴ്ച യുവതി രാഹുലിെൻറ വീട്ടില്‍ പോയി. മോനിക്ക അവിടെ ഉണ്ടെന്നറിഞ്ഞ മുന്‍ കാമുകന് ബബിത് അവിടെയെത്തി. ഇതിനിടെ രാഹുലും മോനിക്കയും തമ്മില്‍ തര്‍ക്കമുണ്ടാവുകയും രാഹുല്‍ മോനിക്കയെ മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് മോനിക്ക ബബിത്തിെൻറ കൂടെ വീട്ടില്‍ പോയി. ഇവിടെവെച്ച് ബബിത് ഹെല്‍മറ്റ് ഉപയോഗിച്ച് മോനിക്കയുടെ തലക്കടിച്ചു. തുടർന്ന് പരിക്കേറ്റ മോനിക്കയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബബിത്തിെൻറ മർദനം മരണത്തിന് പ്രധാന കാരണമായതിനാല്‍ ഇയാളെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്.
Post Your Comments