ന്യൂ ഡൽഹി: തീവ്ര കോവിഡ് വ്യാപന മേഖലയായ ന്യൂ ഡൽഹിയിൽ ലോക്ക് ഡൗൺ നീട്ടില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ. കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഡൽഹിയിൽ ലോക്ക്ഡൗണ്‍ നീട്ടുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.
ഡല്‍ഹിയില്‍ നിലവില്‍ 34000 ത്തോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ജൂണ്‍ 15 മുതല്‍ ജൂലായ് 31 വരെ ഡല്‍ഹിയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നായിരുന്നു പ്രചാരണം. സോഷ്യൽ മീഡിയയിലുൾപ്പെടെ ഇക്കാര്യം പ്രചരിച്ചു. ഇതേ തുടർന്ന് വിശദീകരണം തേടിയപ്പോഴാണ് ലോക്ക് ഡൗൺ നീട്ടില്ലെന്ന് മന്ത്രി പ്രതികരിച്ചത്.
1085 പേർ മരിക്കുകയും ചെയ്തു. ജൂലായ് 31 ഓടെ 5.5 ലക്ഷം പേര്‍ക്ക് രോഗം ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Post Your Comments