Latest NewsKeralaNews

കേരളാ പോലീസിനെ അതിന്റെ ചരിത്രത്തിൽ ഇല്ലാത്തവിധം അഴിമതിവൽക്കരിക്കുകയാണ് ഈ സർക്കാർ – രൂക്ഷവിമര്‍ശനവുമായി അഡ്വ. ഹരീഷ് വാസുദേവന്‍

തിരുവനന്തപുരം • പോലീസുകാരുടെ മക്കള്‍ക്ക് ബൈജൂസ് ആപ്പ് സൗജന്യമായി നല്‍കുന്നതിനെതിരെ അഡ്വ.ഹരീഷ് വാസുദേവന്‍‌. ഇത്തരത്തില്‍ സൗജന്യങ്ങള്‍ സ്വീകരിക്കുന്നതും അഴിമതിയാണെന്ന് അദ്ദേഹം പറയുന്നു. കേരളാ പോലീസിനെ അതിന്റെ ചരിത്രത്തിൽ ഇല്ലാത്തവിധം അഴിമതിവൽക്കരിക്കുകയാണ് ഈ സർക്കാരെന്നും ഹരീഷ് ആരോപിച്ചു.

ഹരീഷിന്റെ വാക്കുകളിലൂടെ,

“പോലീസുകാരുടെ മക്കൾക്കു മാത്രമായി പലതും സൗജന്യം കൊടുക്കാൻ കാശുള്ള മുതലാളിമാർ പലരും കാണും. ബൈജു മാത്രമല്ല.എല്ലാ ജില്ലാ കളക്ടർമാർക്കും ഓരോ ഐ-ഫോൺ സൗജന്യമായി കൊടുക്കാൻ മുതലാളിമാർ ക്യൂ നിൽക്കും. അവർക്കൊക്കെ അവരുടേതായ ലക്ഷ്യങ്ങളും കാണും. അതിന്റെ പേരാണ് അഴിമതി. അപ്പോൾ ബൈജു മുതലാളിയ്ക്ക് മാത്രമായി ഒരു ചാൻസ് കൊടുക്കുന്നത് ശരിയാണോ??

പല പോലീസ് ഉദ്യോഗസ്ഥരും ഇത്തരത്തിൽ പല സൗജന്യങ്ങളും രഹസ്യമായി പറ്റുന്നത് കൊണ്ടുകൂടിയാണ് നമ്മുടെ സിസ്റ്റം ഇങ്ങനെ ആയത്.

കേരളാ പോലീസിനെ അതിന്റെ ചരിത്രത്തിൽ ഇല്ലാത്തവിധം അഴിമതിവൽക്കരിക്കുകയാണ് ഈ സർക്കാർ. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത പോലീസിനെ അപ്പടി അനുസരിക്കുന്നതിൽ പ്രസിദ്ധനും ആണ്. അഴിമതിയെ സ്ഥാപനവൽക്കരിക്കുന്നതിന്റെ കളികൾ കാണാൻ ഇരിക്കുന്നതേയുള്ളൂ. മാനാഭിമാനമുള്ള പൊലീസുകാർ ഈ സർവ്വീസിൽ ബാക്കിയുണ്ടെങ്കിൽ മുതലാളിയോട് സൗജന്യം വേണ്ടേടോ എന്നു പറയാൻ മാത്രമല്ല, ഈ പരിപാടി പിൻവലിക്കണം എന്നു പറയാൻ ചങ്കൂറ്റം കാണിക്കണം.” – ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

https://www.facebook.com/harish.vasudevan.18/posts/10158505966912640

shortlink

Related Articles

Post Your Comments

Related Articles


Back to top button