ന്യൂയോര്‍ക്ക്: വികസ്വര രാജ്യങ്ങളില്‍ വര്‍ധിച്ചുവരുന്ന കോവിഡ് ബാധ ശിശുമരണനിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. രോഗവ്യാപനം കൂടിയ മേഖലകളിലെ സ്ത്രീകളിലൂടെ രോഗം ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുകയും പ്രസവത്തില്‍ തന്നെ കുട്ടികള്‍ മരണപ്പെടുന്നതിനും ഇടയാക്കുമെന്നുമാണ് ലോകാരോഗ്യ സംഘടനാ മേധാവി വ്യക്തമാക്കുന്നത്. സ്ത്രീകള്‍, കുട്ടികള്‍, കൗമാരക്കാര്‍ എന്നിവരില്‍ കോവിഡ് ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന പ്രത്യേകിച്ചും ആശങ്കാകുലരാണെന്ന് സെക്രട്ടറി ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൂണ്ടിക്കാട്ടിയിരുന്നു.
വികസ്വര രാജ്യങ്ങളില്‍ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ പാടുപെടുന്ന ആളുകളെക്കുറിച്ചാണ് ആശങ്ക കൂടുതല്‍. മഹാമാരി പല രാജ്യങ്ങളിലെയും ആരോഗ്യ സംവിധാനങ്ങളെ ബാധിച്ചിട്ടുണ്ട്. ഗര്‍ഭിണികള്‍ അപകടാവസ്ഥയിലാണെന്നും പ്രസവത്തില്‍ തന്നെ കുഞ്ഞുങ്ങള്‍ മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ടെഡ്രോസ് കൂട്ടിച്ചേർത്തു.
Post Your Comments