കൊച്ചി: ഐ.എന്‍.എസ് വിക്രാന്തിൽ മോഷണം നടത്തിയ പ്രതികളുടെ കോവിഡ് പരിശോധനാ ഫലം പുറത്തുവന്നു. ഇവരെ ഏഴു ദിവസം കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ അപേക്ഷ നല്കി. ബീഹാര്‍ സ്വദേശി സുമിത് കുമാര്‍ സിംഗ് (23 ) രാജസ്ഥാന് സ്വദേശി ദയറാം (22) എന്നിവരെയാണ് എന്‍.ഐ.എ ബീഹാറില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവന്ന പ്രതികള്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നാണ് വ്യവസ്ഥ. ആദ്യ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതോടെ ഇവരെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ എറണാകുളത്തെ എന്‍.ഐ.ഐ കോടതിയില്‍ അന്വേഷണ സംഘം അപേക്ഷ നല്‍കുകയായിരുന്നു. ഇതു കൂടി പരിഗണിച്ചാവും കോടതി അപേക്ഷയില്‍ തീര്‍പ്പു കല്പിക്കുക.
2019 സെപ്തംബര്‍ 14 നാണ് കൊച്ചിന് ഷിപ്പ്യാര്ഡില് നിര്‍മ്മാണത്തിലിരിക്കുന്ന വിമാന വാഹിനി കപ്പലായ വിക്രാന്തില്‍ നിന്ന് ഹാര്‍ഡ് ഡിസ്കുകളും മറ്റും മോഷണം പോയത്. രണ്ടു ലക്ഷം രൂപ വിലമതിക്കും ഇവ. പെയിന്റിംഗ് കരാറുകാരന്റെ ജോലിക്കാരായി സ്ഥലത്തെത്തിയ സുമിത് കുമാറും ദയറാമും തങ്ങളെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിനെത്തുടര്‍ന്നുള്ള വൈരാഗ്യം നിമിത്തമാണ് മോഷണം നടത്തിയതെന്ന് ആദ്യ മൊഴി നല്‍കിയിരുന്നു.
കൊച്ചിയില്‍ നിന്ന് മടങ്ങും മുമ്ബ് മോഷ്ടിച്ച ഉപകരണങ്ങളില്‍ പലതും ഒാണ്‍ലൈന്‍ വഴി വിറ്റതായും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവരുടെ കേസ് പരിഗണിക്കുന്ന സാഹചര്യത്തില്‍ പ്രതികള്‍ക്കു അഭിഭാഷക സഹായം ഉറപ്പാക്കാന്‍ ജില്ലാ നിയമ സഹായ സമിതിയോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments