ന്യൂഡല്‍ഹി: കോവിഡ് പടരുന്ന ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധ ഇപ്പോൾ ഇന്ത്യയിലേക്കാണ്. രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് ഉയരുന്നതാണ് ലോകരാഷ്ട്രങ്ങൾ ഇപ്പോൾ ചർച്ച ചെയ്യുന്നത്. 49.47 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 1,47,195 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്. രോഗം ബാധിച്ച് ചികിത്സയിലുള്ളവരെക്കാള്‍ കൂടുതലാണ് രോഗമുക്തി നേടുന്നവരുടെ എണ്ണമെന്നത് ആശ്വാസകരമാണ്.
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്നുലക്ഷം കടന്നു. 2.85 ശതമാനം പേരാണു മരിച്ചത്. പല യൂറോപ്യന്‍ രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയില്‍ മരണനിരക്ക് കുറവാണ്. രാജ്യത്ത് 54 ലക്ഷത്തോളം പേരിലേ ഇതുവരെ കോവിഡ് പരിശോധന നടന്നിട്ടുള്ളൂ. പരിശോധന കുറവായതുമൂലം ധാരാളം രോഗബാധ അറിയാതെപോകുന്നു എന്ന പരാതിയുമുണ്ട്.
ജനുവരി 30-നാണ് ചൈനയിലെ വുഹാനില്‍നിന്നു വന്ന മലയാളി വിദ്യാര്‍ഥിനിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇപ്പോള്‍ 135 ദിവസമെത്തിയപ്പോള്‍ മൂന്നുലക്ഷം രോഗബാധിതരായി. 75-ാം ദിവസമായ ഏപ്രില്‍ 13-നാണ് രാജ്യത്ത് 10,000 പേരില്‍ രോഗബാധ ആയത്. രോഗബാധിതരില്‍ പകുതിക്കും രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ 17 ദിവസത്തിനുള്ളിലാണ്.
Post Your Comments