മലപ്പുറം: ഇന്ത്യൻ പതാക കത്തിക്കണമെന്ന് ആഹ്വാനം ചെയ്ത മലയാളി യുവാവിന്റെ ഫേസ്‌ബുക്ക് ലൈവിൽ പൊങ്കാല. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തുള്ള ഹാരിസാണ് പതാക കത്തിക്കാന്‍ ആഹ്വാനം നല്‍കിയത്. ”നാളെ ഇന്ത്യന്‍ ഫ്‌ളാഗ് കത്തിക്കണം എന്ന് വിചാരിക്കുന്നു ആരൊക്കെ സപ്പോര്‍ട്ട് ചെയ്യും???” എന്നാണ് ഇദേഹം ഫേസ്ബുക്കിലൂടെ ചോദിച്ചിരിക്കുന്നത്. ഇതിനെതിരെ വലിയ തോതിൽ പ്രതിഷേധമുണ്ടായതോടെ ഇപ്പോൾ മാപ്പപേക്ഷയുമായി ഹാരിസ് രംഗത്തെത്തിയിരിക്കുകയാണ്. ഇയാള്‍ ഇപ്പോള്‍ കുവൈറ്റിലാണ്.
ഇന്നലെ വൈകിട്ട് പത്തോടെയാണ് ഇയാള്‍ ഇന്ത്യയുടെ ദേശീയ പതാക കത്തിക്കാന്‍ ആഹ്വാനം നല്‍കിയിരിക്കുന്നത് .ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം എടുത്ത് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയിട്ടുണ്ട്. ഇന്ത്യയുടെ ദേശീയ പതാകയെ അപമാനിച്ച സംഭവത്തില്‍ കേരളാ പോലീസിനും പരാതി നല്‍കിയിട്ടുണ്ട്. ഇതോടെ ഹാരിസ് ഫേസ്ബുക്ക് പോസ്റ്റ് ഡീലിറ്റ് ചെയ്യുകയും പേര് മാറ്റുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/harismhdckm/videos/604970583769426/
Post Your Comments