ദുബായ്: മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനായുള്ള സൗകര്യമൊരുക്കി യു.എ.ഇ. മറ്റ് രാജ്യങ്ങളില്‍ നിന്ന് രണ്ടുലക്ഷം പേരെ യു.എ.ഇയില്‍ എത്തിക്കാനാണ് പദ്ധതിയെന്ന് വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയായ ഖാലിസ് അബ്ദുള്ള ബെല്‍ഹൂല്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി റസിഡന്റ് വിസക്കാര്‍ക്ക് യു.എ.ഇയിലേക്ക് മടങ്ങിയെത്താന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നവര്‍ ഫെഡറല്‍ അതോറിറ്റിയുടെ വെബ്സൈറ്റായ smartservices.ica.gov.ae വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
മടങ്ങിയെത്തുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാണ്. ഇവര്‍ 14 ദിവസം ക്വറന്റീനില്‍ കഴിയുകയും ഇതിന്റെ ചെലവ് യാത്രക്കാരന് വഹിക്കുകയും വേണം. അതോടൊപ്പം കോവിഡ് പ്രതിരോധത്തിനായി യു.എ.ഇ തയാറാക്കിയ മൊബൈല്‍ ആപ്പ് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യുകയും വിവരങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Post Your Comments