Latest NewsNewsInternational

സ്ത്രീകളെപ്പോലെത്തന്നെ പുരുഷമേധാവിത്തത്തിനും ആധിപത്യത്തിനും ഇരകളാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്ന് ഹാരി പോട്ടര്‍ നോവലുകളുടെ എഴുത്തുകാരി

ലണ്ടന്‍ : ലൈംഗിക ന്യൂനപക്ഷങ്ങളെ വേദനിപ്പിക്കുന്ന ട്വീറ്റിന്റെ പേരില്‍ വിമര്‍ശനങ്ങളേറ്റു വാങ്ങിയ ഹാരി പോട്ടര്‍ നോവലുകള്‍ എഴുതി വിശ്വപ്രസിദ്ധയായ എഴുത്തുകാരി ജെ.കെ. റൗളിങ് വിശദീകരണവുമായി രംഗത്ത്.

താന്‍ യുവതിയായിരിക്കെ, ഗാര്‍ഹിക ശാരീരിക പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നു പരാമര്‍ശിച്ച് നീണ്ട ലേഖനമാണു വിശദീകരണമായി പുറത്തുവിട്ടത്. കഴിഞ്ഞയാഴ്ച ആര്‍ത്തവ ശുചിത്വം സംബന്ധിച്ച ‘പീപ്പിള്‍ ഹു മെന്‍സ്ട്രുവേറ്റ്’ (ആര്‍ത്തവമുള്ള ആളുകള്‍) എന്ന ലേഖനത്തിന്റെ തലക്കെട്ടിനെ കളിയാക്കി കൊണ്ട് ‘ആളുകള്‍ എന്ന് എന്തിനു പറയണം, സ്ത്രീകള്‍ എന്നു പറഞ്ഞാല്‍ പോരേ?’ എന്ന് റൗളിങ്ങ് പറഞ്ഞതാണ് വിവാദത്തില്‍പെടുത്തിയത്. എന്നാല്‍ റൗളിങിനെതിരെ ഉയര്‍ന്ന വിമര്‍ശനം സ്ത്രീകള്‍ക്കു മാത്രമല്ല, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ടവര്‍ക്കും ആര്‍ത്തവമുണ്ടാകുമെന്നായിരുന്നു.

പിന്നീട് ലൈംഗിക ന്യൂനപക്ഷങ്ങളെ വേദനിപ്പിച്ചു എന്ന തരത്തിലേക്ക് വിവാദങ്ങള്‍ ഉയര്‍ന്നതോടെയാണ് വിശദീകരണവുമായി റൗളിങ് എത്തിയിരിക്കുന്നത്. ‘ഞാനടക്കമുള്ള സ്ത്രീകളെപ്പോലെത്തന്നെ പുരുഷമേധാവിത്തത്തിനും ആധിപത്യത്തിനും ഇരകളാണ് ട്രാന്‍സ്‌ജെന്‍ഡറുകളെന്നും അവരുടെ വേദനകളെ അനുതാപത്തോടെയാണു കാണുന്നതെന്നും റൗളിങ് ലേഖനത്തില്‍ വിശദീകരിക്കുന്നു.

shortlink

Post Your Comments


Back to top button