Latest NewsKeralaNews

ഭാര്യയെ വെട്ടിക്കൊന്ന്‌ ഭർത്താവ്‌ ആത്‌മഹത്യചെയ്‌തു; ഇരുവരും മുൻ എസ്‌ ഐമാർ

തിരുവനന്തപുരം : ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് തൊഴുവന്‍ കോടാണ് സംഭവം. റിട്ട. എ.എസ്.ഐ പൊന്നന്‍ ആണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. റിട്ട. ഹെഡ് കോണ്‍സ്റ്റബിളായ ലീലയാണ് ഭര്‍ത്താവിന്റെ വെട്ടേറ്റ് മരിച്ചത്‌.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഏറെ നാളുകളായി ഇരുവരും തമ്മിൽ കുടുംബ പ്രശ്നങ്ങളിലായിരുന്നു.  രാവിലെ അനുജന്റെ മകന്റെ വീട്ടിൽ നിന്നും മടങ്ങിയെത്തിയ പൊന്നൻ ഭാര്യയുമായി വഴക്ക് തുടങ്ങി തുടർന്ന് വീടിന്റെ മുൻവശത്ത് വെച്ച്‌ പട്ടിക കൊണ്ട്‌ ലീലയെ  തല്ലുകയായിരുന്നു. അയല്‍വാസികൾ അറിയിച്ചതിനെ തുടർന്ന് വട്ടിയൂർക്കാവ് പോലീസ് സ്ഥലത്തെത്തി ആംബുലൻസിൽ  ലീലയെ മെഡിക്കൽ കോളേജ് ആശുപത്രിയിയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാൽ ഗുരുതരാവസ്ഥയിലായിരുന്ന ലീല ആശുപത്രിയിൽ വെച്ച് തന്നെ മരിച്ചു.

ഭാര്യയെ ആശുപത്രിയിലേക്ക് പോലീസ് കൊണ്ട് പോയതിന് ശേഷം വീടിന് സമീപത്തെ മരത്തിൽ  തൂങ്ങി മരിക്കുകയായിരുന്നു ഇയാൾ. സംഭവത്തിൽ ഇരുവരും തമ്മില്‍ സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നതായി അയല്‍ക്കാരുടെ മൊഴിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button