Latest NewsKeralaNews

അലനും താഹയും ജയില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന് പരാതി ; ജോലി തടസ്സപ്പെടുത്തിയും ജീവനക്കാരെ അസഭ്യം പറയുന്നതായും നിയമാനുസൃതമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും ജീവനക്കാര്‍

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ റിമാന്റില്‍ കഴിയുന്ന അലനും താഹയും ഭീഷണിപ്പെടുത്തിയെന്ന് ജയില്‍ ജീവനക്കാരുടെ പരാതി. വിയ്യൂരില്‍ നിന്ന് എന്‍ഐഎ കോടതിയില്‍ ഹാജരാക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലാ ജയിലിലേക്ക് മാറ്റിയപ്പോഴായിരുന്നു സംഭവം. കൂടാതെ നിരവധി പരാതികളും ഇരുവര്‍ക്കുമെതിരെ ജീവനക്കാര്‍ ആരോപിച്ചിട്ടുണ്ട്.

ജയിലിലുണ്ടായിരുന്ന സമയമത്രയും ജീവനക്കാരെ അസഭ്യം പറഞ്ഞും ജയിലില്‍ പ്രവേശിച്ചപ്പോള്‍ മുതല്‍ നിയമാനുസൃതമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തിയെന്നും പ്രശ്‌നത്തില്‍ ഇടപെടാനും അനുനയിപ്പിക്കാനും ശ്രമിച്ച ജീവനക്കാരോട് ജയിലിന് പുറത്ത് വച്ച് കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും ജീവനക്കാര്‍ ആരോപിക്കുന്നുണ്ട്.

ഇതേ തുടര്‍ന്ന് എന്‍ഐഎ കോടതിക്ക് എറണാകുളം ജില്ലാ ജയില്‍ സൂപ്രണ്ട് പരാതി നല്‍കി. ജയില്‍ സൂപ്രണ്ടിന്റെ പരാതിയിയില്‍ പറഞ്ഞിരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കാന്‍ ജയില്‍ സൂപ്രണ്ടിന് കോടതി നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് ഇരുവരെയും കോടതി ഉത്തരവ് പ്രകാരം വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് തിരികെ മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button