Latest NewsIndia

കൈയ്യില്‍ മുത്തമിട്ട് കൊറോണയെ പ്രതിരോധിക്കുമെന്ന് പറഞ്ഞ പുരോഹിതൻ കോവിഡ് ബാധിച്ചു മരിച്ചു, മുത്തം ലഭിച്ച 19 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

അന്വേഷണത്തില്‍ ഇയാളുമായി നിരവധിയാളുകള്‍ സമ്പര്‍ക്കത്തില്‍ വന്നതായാണ് കണ്ടെത്തിയത്.

ഭോപ്പാല്‍: കൊറോണയെ പ്രതിരോധിക്കാന്‍ അത്ഭുത പ്രവര്‍ത്തിയിലൂടെ സാധിക്കുമെന്ന് പ്രചരിപ്പിച്ച പുരോഹിതന്‍ വൈറസ് ബാധിച്ച്‌ മരിച്ചു. അസ്‌ലം എന്നയാളാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. കൈയ്യില്‍ മുത്തമിട്ടാല്‍ അതിന്റെ ശക്തിയില്‍ രോഗം ഭേദമാകുമെന്ന് ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. മധ്യപ്രദേശിലെ നയപുര ജില്ലയിലെ രത്‌ലമിലാണ് സംഭവം. അന്വേഷണത്തില്‍ ഇയാളുമായി നിരവധിയാളുകള്‍ സമ്പര്‍ക്കത്തില്‍ വന്നതായാണ് കണ്ടെത്തിയത്.

സമ്പര്‍ക്കത്തില്‍ വന്ന ഏതാനും ചിലരെ കണ്ടെത്തി നടത്തിയ പരിശോധനയില്‍ 19 പേര്‍ക്ക് രോഗം പിടിപെട്ടതായി കണ്ടെത്തി. ഒരാളില്‍ നിന്നു തന്നെ 20ഓളം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടതോടെ നയപുര ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. അസ്‌ലമിനു സമാനമായി ‘അത്ഭുത’ പ്രവര്‍ത്തിയിലൂടെ രോഗം ഭേദമാക്കുമെന്ന് പ്രചരിപ്പിച്ച 29 പേരെ കണ്ടെത്തി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത് 2000 ലേറെ പേരോ? മുനിസിപ്പാലിറ്റിയുടെ കണക്കുകൾ ഞെട്ടിക്കുന്നത്

ജൂണ്‍ 4നാണ് അസ്‌ലം വൈറസ് ബാധിച്ച്‌ മരിച്ചത്. ജൂണ്‍ 9 വരെയുള്ള കണക്കുകള്‍ പ്രകാരം രത്‌ലമില്‍ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 13 പേരും അസ്‌ലമുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button