ന്യൂഡല്‍ഹി • ഇന്ത്യ-നേപ്പാൾ അതിർത്തി സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ നേപ്പാളി സേന ഇന്ത്യൻ കർഷകർക്ക് നേരെ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പേർ പരിക്കേൽക്കുകയും ചെയ്തു. ബീഹാറിലെ സോനവർസയിൽ ഇന്തോ-നേപ്പാൾ അതിർത്തിയിലെ ലാൽബണ്ടിയിലാണ് സംഭവം. അതിർത്തിയിൽ പരിക്കേറ്റ ഒരാളെ നേപ്പാൾ പോലീസ് കൊണ്ടുപോയി.
ബീഹാർ മേഖലയിലെ ശാസ്‌ത്ര സീമ ബലിന്റെ ഐ.ജി സംഭവം സ്ഥിരീകരിച്ചു.
ഇന്ത്യക്കാർ അതിർത്തി കടക്കാൻ ശ്രമിക്കുന്നത് കണ്ടതിനെത്തുടർന്നാണ് വെടിയുതിര്‍ത്തതെന്ന് നേപ്പാളി സേന അവകാശപ്പെടുന്നു. എന്നാല്‍ , ഇന്ത്യക്കാരുടെ സംഘം പ്രദേശത്ത് കൃഷി ചെയ്യുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
അതിർത്തി പോയിന്റ് വഴി ഒരു കൂട്ടം ഇന്ത്യൻ പൗരന്മാർ നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് നേപാളിലെ സായുധ പോലീസ് സേന (എപിഎഫ്) ഉദ്യോഗസ്ഥർ പറഞ്ഞു. ജനങ്ങളെ ഓടിക്കാന്‍ ഐപിഎഫ് ഉദ്യോഗസ്ഥർ കുറഞ്ഞത് പത്ത് വെടിയുണ്ടകള്‍ വായുവിൽ പ്രയോഗിച്ചുവെന്ന് നേപ്പാളി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യൻ പ്രദേശങ്ങളായ കലാപാനി, ലിപുലെഖ്, ലിംപിയാദുര എന്നിവ സ്വന്തമാണെന്ന് കാണിച്ച് കഴിഞ്ഞ മാസം നേപ്പാളി സർക്കാർ പുതിയ വിവാദ ഭൂപടം പുറത്തിറക്കിയിരുന്നു.
അതേസമയം, കോവിഡ് -19 പ്രതിസന്ധിയും അഴിമതിയും നേരിടാനുള്ള കഴിവില്ലായ്മയിൽ പ്രധാനമന്ത്രി കെ പി ഒലിക്കെതിരെ രാജ്യത്ത് വൻ പ്രതിഷേധം നടക്കുന്നുണ്ട്. പ്രധാനമന്ത്രി ഒലിയുടെ രാജി പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.
Post Your Comments