തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരെ 17 ന് വൈകിട്ട് 5ന് വീട്ടമ്മമാര്‍ പ്രതീകാത്മകമായി വീടുകള്‍ക്ക് മുന്നില്‍ വൈദ്യുതി ബില്ല് കത്തിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. കോവിഡ് കാലത്തെ ഏറ്റവും വലിയ പകല്‍കൊള്ളയും പിടിച്ചുപറിയുമാണ് വൈദ്യുതി ബില്ലിന്റെ പേരില്‍ സര്‍ക്കാരും വൈദ്യുതി ബോര്‍ഡും നടത്തിയതെന്നും സംസ്ഥാനത്തെ 756 വൈദ്യുതി ഓഫീസുകള്‍ക്ക് മുൻപിൽ 16ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധര്‍ണയും നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Read also: കോവിഡ് പ്രതിസന്ധി; സമീപ കാലത്തെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി ബ്രിട്ടൻ സമ്പദ്‌വ്യവസ്ഥ
റീഡിംഗ് എടുക്കാതെ ഓഫീസുകളില്‍ ഇരുന്ന് തോന്നിയ ബില്ല് നല്‍കിയാണ് ജനങ്ങളെ ശിക്ഷിച്ചത്. കംപ്യൂട്ടറില്‍ ബില്‍ റീസെറ്റ് ചെയ്ത് പ്രശ്നം പരിഹരിക്കുന്നതിന് പകരം മുന്നിരട്ടിയോളം ഉയര്‍ന്ന ബില്ല് നല്‍കിയാണ് സര്‍ക്കാര്‍ ജനങ്ങളെ ഷോക്കടിപ്പിച്ചത്. ബി.പി.എല്ലുകാര്‍ക്ക് മൂന്നുമാസത്തെ വൈദ്യുതി ചാര്‍ജ്ജ് സൗജന്യവും എ.പി.എല്‍ കാര്‍ഡുകാര്‍ക്ക് വൈദ്യുതി ചാര്‍ജ്ജ് 30 ശതമാനമായി കുറയ്ക്കണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
Post Your Comments