ദില്ലി: ദില്ലിയിലെ സ്വകാര്യ ആശുപത്രികളില്‍ സുരക്ഷയില്ലാതെ ആരോഗ്യ പ്രവര്‍ത്തകര്‍. ഉപയോഗിച്ചു പഴകിയ പിപിഇ കിറ്റും ഗ്ലൗസുമായാണ് കൊവിഡ് വാര്‍ഡിലെ ജോലിക്ക് നല്‍കുന്നതെന്ന് മലയാളി നഴ്‌സിന്റെ വെളിപ്പെടുത്തല്‍. ആശുപത്രികളിലെ മിക്ക ജീവനക്കാരും കോവിഡ് ആകുമെന്നതിനാല്‍ പൂട്ടേണ്ടി വരുമെന്ന് ഭയന്ന് കോവിഡ് ടെസ്റ്റിന് പോലും ആശുപത്രികള്‍ തയാറാവുന്നില്ലെന്നും ദില്ലിയിലെ കൂടുതല്‍പ്പേര്‍ രോഗികളാവുന്നതിന്റെ കാരണം വെളിപ്പെടുത്തിയും സ്വകാര്യ ആശുപത്രിയിലെ മലയാളി നഴ്‌സ്.
കോവിഡ് ബാധിച്ച് ദില്ലിയില്‍ ഒരുമാസത്തിനിടെ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചക്കുകയും 1500 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. മുപ്പത്തിമൂവായിരത്തിലേറെയാണ് ദില്ലിയിലെ കൊവിഡ് രോഗികള്‍. ഈമാസം അവസാനത്തോടെ രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രിയിലെ മലയാളി നഴ്‌സിന്റെ വെളിപ്പെടുത്തല്‍.
ഗൗസ് ഒക്കെ ഒരു ജോഡി ഉണ്ടെങ്കില്‍ ആറുമണിക്കൂറോ പന്ത്രണ്ട് മണിക്കൂറോ ഉണ്ടെങ്കി കഴുകിക്കഴുകി ഉപയോഗിക്കണമെന്നും മാസ്‌ക് ഒക്കെ പതിനഞ്ച് ഇരുപത് ദിവസം ഉപയോഗിക്കണമെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നതെന്നും താനടക്കം ആശുപത്രിയിലെ ജീവനക്കാര്‍ ക്വാറന്റൈനിലാണെന്നും നഴ്‌സ് പറയുന്നു.
തനിക്കിതുവരെ കോവിഡ് ടെസ്റ്റ് ചെയ്തിട്ടില്ലെന്നും ചെയ്താല്‍ തനിക്കും കോവിഡ് പോസിറ്റീവായിരിക്കുമെന്നും അവര്‍ പറയുന്നു. കോവിഡ് ടെസ്റ്റ് ചെയ്താല്‍ ഇവിടെ 150 സ്റ്റാഫുണ്ടെങ്കില്‍ 146 എണ്ണവും പോസിറ്റീവായിരിക്കുമെന്നുമുള്ളതിനാല്‍ ആശുപത്രി പൂട്ടേണ്ടി വരുമെന്ന് ഭയന്ന് ചെയ്യാതിരിക്കുകയാണെന്നുമെന്നും ഇവിടുത്തെ ഐസിയുവിലെ സ്റ്റാഫെല്ലാം ക്വാറന്റൈനിലാണെന്നും നഴ്‌സ് പറഞ്ഞു. രോഗികളുടെ എണ്ണമുയര്‍ന്നതോടെ പന്ത്രണ്ട് മണിക്കൂറിലേറെയാണ് ജോലി സമയം. സുരക്ഷിതമല്ലാതെ ജീവിതം. സുരക്ഷ ഉറപ്പാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടിട്ടും നടപടിയെടുത്തില്ലെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും പറയുന്നു.
Post Your Comments