Latest NewsJobs & VacanciesNews

ഗസ്റ്റ് അധ്യാപക നിയമനം : അഭിമുഖം

മഞ്ചേശ്വരം ജി.പി.എം.ഗവൺമെന്റ് കോളേജിൽ അടുത്ത അധ്യയന വർഷത്തിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. നിയമനം താത്കാലികവും സ്ഥിരനിയമനം നടക്കുന്നതുവരെയോ ആയിരിക്കും. കമ്പ്യൂട്ടർ സയൻസ് വിഷയത്തിലേക്ക്് 19 ന് രാവിലെ 10.30 നും മാത്തമാറ്റിക്സ് വിഷയത്തിലേക്ക് 11.30 നും ഇന്റർവ്യൂ നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടു കൂടി ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത.

നെറ്റ് പാസായവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കുളളവരേയും പരിഗണിക്കും. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ (കോഴിക്കോട്) പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button