ന്യൂഡൽഹി: രാത്രി യാത്ര നിയന്ത്രണത്തില്‍ ഇളവ് വരുത്തി കേന്ദ്രം. ട്രക്കുകള്‍ക്കും അവശ്യസാധനങ്ങളുടെ നീക്കത്തിനും കര്‍ഫ്യൂ ബാധകമല്ല. ബസുകളിലെ യാത്രയ്ക്കും വിലക്കില്ല. രാത്രി ഒൻപത് മുതല്‍ രാവിലെ അഞ്ചുവരെ ഏര്‍പ്പെടുത്തിയിട്ടുള്ള രാത്രികാല കര്‍ഫ്യൂവിലാണ് ഇളവ്. ബസ്, ട്രെയിന്‍ സ്റ്റേഷനുകളില്‍ ഇറങ്ങി വീട്ടിലേക്ക് പോകുന്നവരെയും തടയരുതെന്നും നിർദേശമുണ്ട്. അവശ്യ സര്‍വീസുകളുമായി ബന്ധപ്പെട്ട് യാത്രചെയ്യുന്നവര്‍ ഒഴികെയുള്ളവരുടെ യാത്രകള്‍ നിയന്ത്രിക്കാനാണ് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജനങ്ങള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും കേന്ദ്രം വ്യക്തമാക്കി.
Post Your Comments