Latest NewsKeralaNews

ലക്ഷ്യം മറ്റൊരു ശബരിമല പ്രക്ഷോഭം; ആരാധനാലയങ്ങൾ തുറക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതോടെ അവർക്ക് നിരാശ; രൂക്ഷ വിമർശനവുമായി കോടിയേരി

തിരുവനന്തപുരം: ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കോൺഗ്രസ്-ബിജെപി നിലപാടുകൾക്കെതിരെ കടുത്ത വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലക്ഷ്യം മറ്റൊരു ശബരിമല പ്രക്ഷോഭം ആയിരുന്നെന്ന് കോടിയേരി ആഞ്ഞടിച്ചു.

ദേശാഭിമാനിയിലെ പ്രതിവാരപംക്തിയിലാണ് കോടിയേരിയുടെ വിമർശനങ്ങൾ. ആരാധനാലയങ്ങൾ തുറക്കണമെന്നായിരുന്നു ആദ്യം കോൺഗ്രസും ബിജെപിയും സ്വീകരിച്ച നിലപാട്. എന്നാൽ ഇരുപാർട്ടികളും നിലപാടിൽ നിന്ന് തകിടംമറിഞ്ഞതിനെ കുറിച്ചാണ് കോടിയേരി ബാലകൃഷ്ണൻ ലേഖനത്തിൽ പറയുന്നത്. നിലപാടിലെ തകിടംമറിയലുകൾ രാഷ്ട്രീയ സദാചാരത്തിനു നിരക്കുന്നതല്ലെന്ന് അദ്ദേഹം ആരോപിച്ചു.

ALSO READ: റിസോർട്ടുകളിൽ കൊണ്ടുപോയി പീഡനം; രണ്ട് കുട്ടികളുടെ മാതാവായ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്തിനെ റിമാന്‍ഡ് ചെയ്തു

ആരാധനാലയങ്ങൾ തുറക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതോടെ നിരാശയിലായ വലതുപക്ഷം പ്ലേറ്റ് മാറ്റിയിരിക്കുകയാണെന്നും കോടിയേരി ലേഖനത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button