Latest NewsNewsIndia

കോവിഡ് 19 ; ആശങ്കയില്‍ മഹാരാഷ്ട്ര ; ഒരുലക്ഷം കടന്ന് രോഗ ബാധിതര്‍, 24 മണിക്കൂറിനുള്ളില്‍ മൂവായിരത്തിലധികം രോഗികളും നൂറിലധികം മരണവും, മുംബൈയില്‍ മാത്രം അരലക്ഷത്തിലധികം രോഗികള്‍

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ആശങ്കകള്‍ വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 3,493 പുതിയ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ഇതോടെ രോഗ ബാധിതര്‍ ഒരു ലക്ഷം കടന്നു. സംസ്ഥാനത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 1,01,141 ആയി. അതേസമയം സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 127 മരണവും സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 3,717 ആയി.

തലസ്ഥാനമായ മുംബൈയിലാണ് ഏറ്റവും അധികം രോഗബാധിതരുള്ളത്. മുംബൈയില്‍ ഇന്ന് മാത്രം 1,366 കോവിഡ് കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതോടെ മുംബൈയില്‍ ആകെ രോഗ ബാധിതരുടെ എണ്ണം 55,451 ആയി. കൂടാതെ ഇന്ന് മരിച്ച 127 പേരില്‍ 90 മരണവും മുംബൈയിലാണ് സ്ഥിരീകരിച്ചത്. ഇതോടെ 2,044 മരണമാണ് മുംബൈയില്‍ മാത്രം സ്ഥിരീകരിക്കപ്പെട്ടത്. അതേസമയം വെള്ളിയാഴ്ച 1,718 പേര്‍ രോഗമുക്തി നേടിയതോടെ ഇതുവരെ 47,796 പേരാണ് മഹാരാഷ്ട്രയില്‍ രോഗമുക്തരായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button