Latest NewsIndiaInternational

ചൈനയ്ക്ക് വേണ്ടി പ്രചാരവേല നടത്തി, ഒന്നേമുക്കാല്‍ ലക്ഷം അക്കൗണ്ടുകള്‍ ട്വിറ്റര്‍ പൂട്ടി

ന്യൂഡല്‍ഹി : ചൈനയ്ക്ക് വേണ്ടി പ്രചാരവേല നടത്തിയ ഒന്നേമുക്കാല്‍ ലക്ഷം അക്കൗണ്ടുകള്‍ ട്വിറ്റര്‍ പൂട്ടിച്ചു. അതിര്‍ത്തിയില്‍ ഇന്ത്യ ചൈന തര്‍ക്കം തുടരുന്നതിനിടെ ചൈനയ്ക്ക് വേണ്ടി പ്രൊപ്പഗന്‍ഡ വീഡിയോകള്‍ ഷെയര്‍ ചെയ്ത വ്യാജ അക്കൗണ്ടുകളാണ് ട്വിറ്റര്‍ പൂട്ടിയത്.വിര്‍ച്വല്‍ പ്രൈവറ്റ് നെ‌റ്റ്വര്‍ക്ക് ഉപയോഗിച്ച്‌ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി നിരന്തരം വ്യാജ പ്രചാരണങ്ങളായിരുന്നു ഈ അക്കൗണ്ടിലൂടെ നടത്തിയിരുന്നത്.കൊറോണ , ഹോങ്കോംഗ് പ്രതിഷേധം തുടങ്ങിയ വിഷയങ്ങളിലും ഈ അക്കൗണ്ടുകള്‍ വലിയ പ്രചാരവേല നടത്തിയിരുന്നു.

കൊറോണക്കെതിരെ ചൈന വിജയകരമായ പോരാട്ടം നടത്തിയെന്നും വൈറസിനു പിന്നില്‍ ചൈനയല്ലെന്നും സ്ഥാപിച്ചായിരുന്നു പ്രചാരണം. സംഘടിതമായി നിരന്തരം ഈ അക്കൗണ്ടുകള്‍ ചൈനയ്ക്ക് വേണ്ടി പ്രചാരണം നടത്തുകയായിരുന്നു. മാത്രമല്ല ജനുവരിയിലാണ് എല്ലാ അക്കൗണ്ടുകളും ആരംഭിച്ചതെന്നും ട്വിറ്റര്‍ കണ്ടെത്തി.അതേ സമയം ചൈനയുടെ ആയുധങ്ങളേയും സൈനികരേയും പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള പ്രൊപ്പഗന്‍ഡ വീഡിയോകളും ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.

ചൈനക്ക് തൃണ വില നൽകി ഇന്ത്യ, അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ ഭാരത്ത് റോഡ് നിര്‍മ്മാണം പുനരാരംഭിച്ചു

ഇന്ത്യ ചൈന തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. എന്നാല്‍ പര്‍വ്വത യുദ്ധങ്ങളില്‍ ഇന്ത്യന്‍ സൈന്യം അജയ്യമാണെന്ന ചൈനീസ് പ്രതിരോധ വിദഗ്ദ്ധന്റെ ലേഖനം ഈ പ്രൊപ്പഗന്‍ഡകള്‍ക്ക് ഒരു തിരിച്ചടിയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button