KeralaLatest NewsNews

ഒറ്റയാള്‍ പോരാട്ടങ്ങള്‍ നടത്തി ഒരു കുറവുമറിയിക്കാതെ മക്കളെ വളര്‍ത്തുന്ന ഒരുപാട് സിംഗിള്‍ പാരന്റ്‌സുണ്ടിവിടെ ; സിലബസിനെ വിമര്‍ശിച്ച് അശ്വതി ശ്രീകാന്ത്

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ആങ്കറിങ്ങിലൂടെ ശ്രദ്ധനേടിയ ആശ്വതി ശ്രീകാന്ത്. എന്നാല്‍ മറ്റു താരങ്ങള്‍ ചെയ്യുന്ന പോലെ സ്വന്തം വിശേഷങ്ങളും കുടുംബകാര്യങ്ങളും കലാപ്രകടനങ്ങളും പങ്കുവക്കുന്നതിലല്ല അശ്വതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സമകാലീനമായ സാമൂഹിക വിഷയങ്ങളില്‍ തുറന്നെഴുതുന്ന താരമാണ് അശ്വതി. അതിനാല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയൊരു ആരാധകവൃന്ദം തന്നെ താരത്തിനുണ്ട്.

സമകാലീനമായ സാമൂഹിക വിഷയങ്ങളില്‍ ഒരു എഴുത്തുകാരി എന്ന നിലയില്‍ അശ്വതിയുടെ തുറന്നെഴുത്തുകളും നിലപാടുകളും എപ്പോളും ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. ഇപ്പോഴിതാ പാഠഭാഗത്തിലെ ചില പ്രായോഗിക തെറ്റുകളെ ചൂണ്ടിക്കാട്ടി, തന്റെ അഭിപ്രായം പറയുകയാണ് അശ്വതി. കുടുംബത്തെ കുറിച്ചുള്ള വിഷയത്തിലാണ് താരം തുറന്നെഴുതുന്നത്.

അച്ഛനും അമ്മയും കുട്ടിയും സഹോദരങ്ങളും ചേര്‍ന്നതാണ് കുടുംബം എന്ന് ടീച്ചര്‍ കുട്ടികളോട് ആവര്‍ത്തിച്ച് ഉറപ്പിക്കുമ്പോള്‍ ഒറ്റയാള്‍ പോരാട്ടങ്ങള്‍ നടത്തി ഒരു കുറവുമറിയിക്കാതെ മക്കളെ വളര്‍ത്തുന്ന സിംഗിള്‍ പാരന്റസിനെ കുറിച്ചാണ് താരം പറയുന്നത്. ഇത്തരത്തില്‍ വളരുന്ന കുരുന്നുകള്‍ക്കു മുന്നില്‍ ഇത്തരത്തില്‍ ഉള്ളതാണ് കുടുംബം എന്നു പറയുന്നതിനെതിരെയും ഇത്തരത്തില്‍ പറഞ്ഞു പഠിപ്പിക്കുന്ന സിലബസിനെതിരെയുമാണ് താരം രംഗത്തെത്തിയിരിക്കുന്നത്.

അശ്വതി ശ്രീകന്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ;

അച്ഛനും അമ്മയും കുട്ടിയും സഹോദരങ്ങളും ചേര്‍ന്നതാണ് കുടുംബം എന്ന് ടീച്ചര്‍ കുട്ടികളോട് ആവര്‍ത്തിച്ച് ഉറപ്പിക്കുന്നു. ഓരോരുത്തരുടെയും വീടുകളില്‍ ആരൊക്കെയുണ്ടെന്ന് അന്വേഷിക്കുന്നു. സിലബസ് അങ്ങനെയാണ് കേട്ടപ്പോള്‍ പക്ഷേ സിംഗിള്‍ പേരെന്റ്‌സിന്റെ കുട്ടികളെ ഓര്‍ത്തു. ഒറ്റയാള്‍ പോരാട്ടങ്ങള്‍ നടത്തി ഒരു കുറവുമറിയിക്കാതെ മക്കളെ വളര്‍ത്തുന്ന ഒരുപാട് പെണ്ണുങ്ങളുണ്ടിവിടെ…അമ്മയില്ലാത്ത കുറവറിയിക്കാതെ കുഞ്ഞുങ്ങളെ പൊന്നു പോലെ നോക്കുന്ന അച്ഛന്‍മാരുമുണ്ട്.
സമൂഹത്തിലെ ഇത്തരം ചട്ടക്കൂടുകളെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ അവരുടെ കുഞ്ഞുങ്ങള്‍ എങ്ങനെയാവും ഉള്‍ക്കൊള്ളുക
തങ്ങള്‍ക്ക് മാത്രം എന്തോ ഒന്ന് കുറവാണെന്ന്, അല്ലെങ്കില്‍ തങ്ങളുടേത് ഒരു കുടുംബം പോലും അല്ലെന്നാണോ അവര്‍ മനസ്സിലാക്കേണ്ടത്?
കൂടുമ്പോള്‍ സന്തോഷമുള്ളിടമെല്ലാം കുടുംബമാണെന്ന് എന്നാണീ നാടിന്റെ സിലബസ് തിരുത്തുക

https://www.facebook.com/AswathyOfficial/posts/10223544161780082

shortlink

Related Articles

Post Your Comments

Related Articles


Back to top button