ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലേയ്ക്ക് വീണ്ടും ചൈനയുടെ പ്രകോപനം, അതിര്‍ത്തിയില്‍ നിന്ന് പിന്‍മാറ്റം നടത്തിയ ചൈന വീണ്ടും ഇന്ത്യയ്ക്കെതിരെ . ഇതോടെ ഇന്ത്യ സൈനിക വിന്യാസം വര്‍ധിപ്പിച്ചു. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനായുള്ള ഇന്ത്യ-ചൈന ചര്‍ച്ചയുടെ രണ്ടാം ഘട്ടം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും ചൈനീസ് പ്രകോപനം ഉണ്ടായിരിക്കുന്നത്. നിലവില്‍ തര്‍ക്കം നിലനില്‍ക്കുന്ന ലഡാക്കിന്റെ കിഴക്കന്‍ മേഖലകളെ സംബന്ധിച്ച ചര്‍ച്ചകളാണ് നടക്കുന്നത്.
രണ്ടാം ഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലും നിയന്ത്രണ രേഖയില്‍ ചൈന സൈനിക വിന്യാസം വര്‍ധിപ്പിക്കുകയാണ്. ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളിലാണ് ചൈന വീണ്ടും സൈനിക വിന്യാസം വര്‍ധിപ്പിച്ചത്. ഇതിനു പിന്നാലെ ഇന്ത്യയും സമാനമായ മേഖലകളിലേക്ക് കൂടുതല്‍ സൈനികരെ അയക്കുകയായിരുന്നു.
ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ മേഖലകളിലേക്കും ചൈന സൈന്യത്തെ അയച്ചതായാണ് റിപ്പോര്‍ട്ട്. സൈനികരെ വിന്യസിച്ചതിനു പുറമെ, നിരവധി ആയുധങ്ങളും മേഖലയിലേക്ക് എത്തിച്ചതായി കണ്ടെത്തിയിരുന്നു.
Post Your Comments