Latest NewsNewsInternational

കോവിഡ് മുക്തമായ പട്ടണത്തില്‍ വീടുകള്‍ വില്പനയ്ക്ക് : വില വെറും 85 രൂപ !

ഇറ്റലിയിലെ കാലാബ്രിയ മേഖലയിൽ സ്ഥിതി ചെയ്യുന്ന സിൻക്ഫ്രോണ്ടി എന്ന ചെറിയ പട്ടണം അഭിമാനപൂർവ്വം സ്വയം ‘കോവിഡ് രഹിത ഗ്രാമം’ എന്നാണ് വിളിക്കുന്നത്. ഇവിടെ ഇപ്പോള്‍ വെറും ഒരു യൂറോയ്ക്ക് (ഏകദേശം 85 രൂപ) വീടുകൾ വില്‍ക്കുന്നതയാണ് റിപ്പോര്‍ട്ട്. നഗരത്തെ മുമ്പത്തേതിനേക്കാൾ മികച്ചതാക്കാനാണ് ഇത്തരത്തില്‍ കെട്ടിടവില്പനയെന്നും റിപ്പോര്‍ട്ട് പറയുന്നു.

രാജ്യത്ത് പൂജ്യം കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്ത പട്ടണം, ജനസംഖ്യ കുറയുന്ന പ്രവണത തടയുന്നതിനയാണ്‌ കുറഞ്ഞ വിലയ്ക്ക് വീടുകള്‍ വില്പനയ്ക്ക് വച്ചിരിക്കുനത്. മെച്ചപ്പെട്ട തൊഴിലവസരങ്ങൾക്കായി യുവാക്കൾ നഗരങ്ങളിലേക്ക് പോകാൻ താൽപ്പര്യപ്പെടുന്നതിനാലാണ് പട്ടണത്തില്‍ ജനവാസം കുറയുന്നതിനിടയാക്കുന്നത്. പട്ടണത്തിന്റെ മേയർ മിഷേൽ കോനിയ വീട് വില്പനയ്ക്ക് ‘ഓപ്പറേഷൻ ബ്യൂട്ടി’ എന്ന പേരും നൽകിയിട്ടുണ്ട്.

ഉപേക്ഷിക്കപ്പെട്ട വീടുകൾക്കായി പുതിയ ഉടമകളെ കണ്ടെത്തുകയെന്നതാണ് ഇതിന്റെ പ്രധാന ഭാഗമെന്ന് കോനിയ പറഞ്ഞു. പട്ടണത്തിന്റെ ഒരു ഭാഗവും നഷ്ടപ്പെടുകയോ അധപ്പതിക്കുകയോ ചെയ്യരുതെന്നും അവര്‍ പറയുന്നു.

“ഉന്മേഷദായകമായ കുന്നുകൾക്കും ഊഷ്മളമായ സമുദ്രങ്ങൾക്കുമിടയിൽ നിന്ന് ഞങ്ങള്‍ ഉയരുകയാണ്, പ്രിസ്റ്റൈന്‍ നദി സമീപത്തുകൂടിയാണ് ഒഴുകുന്നത്. ബീച്ചുകൾ കാറിൽ 15 മിനിറ്റ് മാത്രം അകലെയാണ്. പക്ഷേ എന്റെ പട്ടണത്തിലെ ഒരു ജില്ല മുഴുവനും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു, ശൂന്യമായ വീടുകള്‍ അസ്ഥിരവും അപകടകരവുമാണ്,” കോനിയ വിവരിച്ചു.

അതേസമയം, COVID-19 പാൻഡെമിക് മൂലം ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട രാജ്യങ്ങളിലൊന്നായ ഇറ്റലി മാരകമായ വൈറസിനെ നേരിടുന്നതിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. രാജ്യം വിനോദസഞ്ചാരികൾക്കായി അതിർത്തികൾ തുറന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button