ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം മറച്ചുവെക്കുന്നുവെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. അങ്ങനെ ചെയ്യുന്നതിലൂടെ ഒന്നും നേടാനില്ലെന്നും മരണസംഖ്യ സര്‍ക്കാര്‍ മറച്ചുവെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ബാധിച്ച് മരണപ്പെടുന്ന വിവരം രഹസ്യമാക്കാന്‍ സാധിക്കില്ല. ഇന്ന് ഒരാള്‍ മരിച്ചാൽ അത് എല്ലാവരും അറിയും. സര്‍ക്കാര്‍ ആശുപത്രികള്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളാണ് സര്‍ക്കാര്‍ പുറത്തുവിടുന്നത്. മരണം രഹസ്യമാക്കി വെക്കുന്നതിലൂടെ സര്‍ക്കാരിന് ഒന്നും നേടാനില്ല പളനിസ്വാമി പറഞ്ഞു.
രാജ്യത്ത് തന്നെ ഏറ്റവും കുറവ് മരണനിരക്കുള്ള സംസ്ഥാനമാണ് തമിഴ്നാട്. സംസ്ഥാനത്ത് ഇതുവരെ കോവിഡ്-19 സമൂഹവ്യാപനം ഉണ്ടായിട്ടില്ല. ഒട്ടുമിക്ക ജില്ലകളിലും കോവിഡ് കേസുകളില്‍ കുറവ് വന്നിട്ടുണ്ട്. ചെന്നൈയില്‍ ജനസാന്ദ്രത കൂടിയതിനാലാണ് രോഗവ്യാപനം കൂടുതലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ പൂഴ്ത്തിവെക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ചെന്നൈ കോര്‍പ്പറേഷന്റെ മരണ റജിസ്ട്രിയില്‍ രേഖപെടുത്തിയ 236 മരണങ്ങള് സംസ്ഥാനത്തിന്റെ കോവിഡ് കണക്കുകളിലില്ലെന്നാണ് കണ്ടെത്തിയത്.
Post Your Comments