Latest NewsSaudi ArabiaNewsGulf

സൗദിയിൽ ജലവിതരണ പൈപ്പ് ലൈനിനുള്ളിൽ കുടുങ്ങി ആറ് തൊഴിലാളികൾ മരിച്ചു

റിയാദ് : സൗദിയിൽ ജോലിക്കിടെ പൈപ്പ് ലൈനിനുള്ളിൽ കുടുങ്ങി ആറ് തൊഴിലാളികൾ മരിച്ചു. സൗദി തലസ്ഥാന നഗരമായ റിയാദിലെ അസീസിയ ഭാഗത്ത് 400 മീറ്റർ നീളവും ഒരു മീറ്റർ മുഖ വിസ്താരവുമുള്ള ഭൂഗർഭ പൈപ്പിനുള്ളിൽ അറ്റകുറ്റപ്പണിയെടുത്തിരുന്ന ഒരു കമ്പനിയിലെ ആറു ജീവനക്കാരാണ് മരിച്ചതെന്നു സൗദി സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. ഏതു രാജ്യക്കാരാണ് മരിച്ചതെന്നോ മരണ കാരണമോ വ്യക്തമല്ല.

Also read : കൊറോണ വച്ച് വംശീയ അധിക്ഷേപം നടത്തിയ ടോട്ടന്‍ഹാം താരത്തിന് വിലക്ക്

ഇന്നലെ വൈകുന്നേരം മുതൽ പുറത്തുള്ള സഹപ്രവർത്തകരുമായുള്ള ആശയവിനിമയം മുറിഞ്ഞതിനാൽ ഇവർക്ക് പുറത്തുകടക്കാൻ സാധിച്ചിരുന്നില്ല.. കാണാതായ തൊഴിലാളികളെ കുറിച്ചുള്ള അന്വേഷണത്തിലാണ്, പൈപ്പിനുള്ളിൽ ഏകദേശം 360 മീറ്റർ അകലെ ഇവരെ മരിച്ച നിലയിൽ സിവിൽ ഡിഫൻസ് വിഭാഗം കണ്ടെത്തിയത്. ഉപകരണങ്ങൾ ഉപയോഗിച്ചും തുള സൃഷ്ടിച്ചും ഇവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു. തൊഴിലാളികളെ പുറത്തെടുക്കുന്ന ചിത്രങ്ങളും സിവിൽ ഡിഫൻസ് തന്നെ പുറത്തുവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button